Saturday, May 17, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജിയൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജിയൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരുവനന്തപുരം: വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജിയൻ പുതിയ ഭരണ സമിതിയെ എതിരില്ലാതെ തിരഞ്ഞെടുത്തു. സാമൂഹിക, സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഈ ഭരണ സമിതിയുടെ 2025-2027 വർഷത്തെ ഭാരവാഹികളെയാണ് തിരഞ്ഞെടുത്തത്. മെയ്‌ 17 ന് ഗുജറാത്തിൽ വച്ചു നടത്തുന്ന ഇന്ത്യ റീജിയൻ കോൺഫറൻസിൽ സമ്പൂർണ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിക്കും.

അമേരിക്കയിലെ ന്യൂ ജേഴ്‌സിയിൽ 1995 ൽ പ്രവർത്തനം ആരംഭിച്ച് ഇപ്പോൾ അൻപതിലേറെ രാജ്യങ്ങളിലെ മലയാളികൾ സജീവമായി പ്രവർത്തിക്കുന്ന ആഗോള മലയാളി സംഘടനയാണ് വേൾഡ് മലയാളി കൗൺസിൽ. ഭാരതത്തിൽ വിവിധ സംസ്ഥാനങ്ങളിലായി 18 പ്രൊവിൻസ് യൂണിറ്റുകൾ ഉൾപ്പെട്ടതാണ് ഇന്ത്യ റീജിയൻ നേതൃത്വം.

പുതിയ ഭാരവാഹികൾ

ചെയർമാൻ: മോഹൻ ബി. നായർ (ഗുജറാത്ത് )

പ്രസിഡൻ്റ്: പി. പത്മകുമാർ (കോയമ്പത്തൂർ)

ജനറൽ സെക്രട്ടറി: രാമചന്ദ്രൻ പേരാമ്പ്ര (കോഴിക്കോട്)

ട്രഷറർ: തോമസ് അരുൾ അലക്‌സാണ്ടർ (ഗോവ)

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com