Saturday, May 11, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതീരദേശ ഗ്രാമങ്ങളിൽ വേറിട്ട പരിസ്ഥിതി സംരക്ഷണ പദ്ധതിയുമായി വേൾഡ് മലയാളി കൗൺസിൽ

തീരദേശ ഗ്രാമങ്ങളിൽ വേറിട്ട പരിസ്ഥിതി സംരക്ഷണ പദ്ധതിയുമായി വേൾഡ് മലയാളി കൗൺസിൽ

തിരുവനന്തപുരം: തീരദേശ ഗ്രാമങ്ങളിൽ വേറിട്ട പരിസ്ഥിതി സംരക്ഷണ പദ്ധതിയുമായി വേൾഡ് മലയാളി കൗൺസിൽ. ജില്ലയിലെ നാല്പതോളം തീരദേശ ഗ്രാമങ്ങളിലെ പതിനായിരം കുടുംബങ്ങളിൽ സമുദ്രതീര സംരക്ഷണ സന്ദേശം എത്തിക്കുന്നതിനും, ഖരമാലിന്യം കടലിൽ എത്താതിരിക്കാനുള്ള പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനും വിഭാവനം ചെയ്യുന്നതാണീ പദ്ധതി.

വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജിയൻ്റെ നേതൃത്വത്തിൽ ദേശീയ അടിസ്ഥാനത്തിൽ നടത്തുന്ന ഒരു മാസം നീണ്ടു നിൽക്കുന്ന പദ്ധതിയാണിത്. ഇതിൻ്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലും ചെന്നൈ, മുംബൈ, ഗുജറാത്ത്, ഒഡീസ് എന്നിവിടങ്ങളിലെ കടലോര ഗ്രാമങ്ങളിലും പദ്ധതി നടപ്പാക്കും. തിരുവനന്തപുരം ജില്ലയിലെ തീരദേശത്തെ 15 സ്ക്കൂളുകളിലെ കുട്ടികൾ ഈ സാമൂഹിക പ്രചരണ പരിപാടിയിൽ പങ്കാളികളാകും.

ഇതിൻറെ ഭാഗമായി കുട്ടികൾക്കും വീട്ടമ്മമാർക്കും പരിശീലനം നൽകുക, തീരദേശത്തിന് അനുയോജ്യമായ ഫല വൃക്ഷതൈ നടുക തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തും. പൂന്തുറ സെയിന്റ് തോമസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ വച്ച് നടന്ന ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള ഉത്ഘാടനം ചെയ്തു.

സ്ക്കൂൾ മാനേജർ ഫാ.ഡാർവിൻ പീറ്റർ സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡണ്ട് ബഞ്ചമിൻ ബർണാർഡ് അദ്ധ്യക്ഷത വഹിച്ചു. കെ.വിജയചന്ദ്രൻ ആമുഖ പ്രസംഗം നടത്തി. ഹെഡ്മാസ്റ്റർ പത്രോസ് പ്രിൻസിപ്പൽ കനക ദാസ് സംഘടനയുടെ നേതാക്കളായ ഷാജി മാത്യു, ബേബി മാത്യു സോമതീരം, ഐസക്ക് ജോൺ പട്ടാണി പറമ്പിൽ, തോമസ് മോട്ടയ്ക്കൽ, ഇന്ത്യ റീജിയൻ പ്രസിഡണ്ട് ഡൊമനിക്ക് ജോസഫ്, വൈസ് പ്രസിഡണ്ട് സൊനാല്, തങ്കമണി ദിവാകരൻ, സ്റ്റാൻലി ഫ്രാൻസിസ്, മോളി സ്റ്റാൻലി, ആൻറണി തോമസ്, രാജു ജോർജ് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി സാം ജോസഫ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

പരസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി സ്കൂൾ പരിസരത്തു അൻപത് ഫലവൃക്ഷ തൈകൾ നടുകയും ചെയ്തു. സെക്രട്ടറി വില്യം നന്ദി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments