Sunday, April 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപ്ലാവിൻ തൈകൾ വിതരണം ചെയ്ത് വേൾഡ് മലയാളി കൗൺസിൽ

പ്ലാവിൻ തൈകൾ വിതരണം ചെയ്ത് വേൾഡ് മലയാളി കൗൺസിൽ

തിരുവല്ല: ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി വേൾഡ് മലയാളി കൗൺസിൽ പത്തനംതിട്ട ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ തിരുവല്ല ഹെഡ് പോസ്റ്റോഫീസിൽ വച്ച് വിയറ്റ്നാം സൂപ്പർ ഏർലി ബഡ് പ്ലാവിൻ തൈകൾ വിതരണം ചെയ്യുകയും പ്ലാവിൻ തൈകൾ നടുകയും ചെയ്തു. പ്ലാവിൻ തൈകളുടെ വിതരണ ഉദ്ഘാടനം വേൾഡ് മലയാളി കൗൺസിൽ പത്തനംതിട്ട ചാപ്റ്റർ പ്രസിഡൻ്റ് അഡ്വ.അഭിലാഷ് ചന്ദ്രൻ തിരുവല്ല പോസ്റ്റോഫീസ് അസി. സൂപ്രണ്ട് ശോഭ എസ് പിള്ളയ്ക്ക് നൽകി നിർവ്വഹിച്ചു.

ചടങ്ങിൽ പോസ്റ്റ് മാസ്റ്റർ ശുശീല അദ്ധ്യക്ഷത വഹിച്ചു. അജയ് എസ് നായർ, രജ്ഞിത്ത്, ഹേമലത, വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികളായ കെ.റ്റി മാത്യു, ഹാഷിം മുഹമ്മദ്, പ്രമോദ് ഫിലിപ്പ്, ജെറിൻ ഡാനിയേൽ, ബെൻസൺ എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments