Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsടൗൺസ്‌വിൽ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷനിൽ വിശുദ്ധ വാരാചരണം

ടൗൺസ്‌വിൽ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷനിൽ വിശുദ്ധ വാരാചരണം

ടൗൺസ്‌വിൽ: ഓസ്ട്രേലിയയിലെ ടൗൺസ്‌വിൽ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷനിൽ വിശുദ്ധ വാരാചരണത്തിനു തുടക്കമായി. ശുശ്രൂഷകൾക്ക് അഡിലെ‍ഡ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മുൻ വികാരി ഫാ. സിനു ജേക്കബ് നേതൃത്വം നൽകും.

ശനിയാഴ്ച്ച വൈകിട്ടു നടന്ന ഓശാന ശുശ്രൂഷകൾക്ക് ഫാ. സിനു ജേക്കബ് മുഖ്യകാർമികത്വം വഹിച്ചു. ഏപ്രിൽ അഞ്ചിനു ബുധനാഴ്ച്ച വൈകിട്ട് ആറിന് പെസഹാ വ്യാഴത്തോട് അനുബന്ധിച്ചുള്ള കുർബാന നടക്കും. ഏപ്രിൽ ഏഴിന് പതിനൊന്നു മണി മുതൽ ദുഃഖ വെള്ളിയാഴ്ച്ച ശുശ്രൂഷകളും നടക്കും. ഏപ്രിൽ എട്ടിനു ശനിയാഴ്ച്ച രാവിലെ എട്ടു മണിക്ക് ദുഃഖ ശനിയാഴ്ച്ച ശുശ്രൂഷകൾ ആരംഭിക്കും. അന്നുതന്നെ വൈകിട്ട് ആറിന് ഈസ്റ്റർ ദിന ശുശ്രൂഷകളും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി ബിനു ജേക്കബ്, ട്രസ്റ്റി ഷിലു തോമസ് എന്നിവർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments