Thursday, April 16, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഫോര്‍ട്ട്‌വര്‍ത്തിലെ ഡോളര്‍ നിര്‍മ്മാണ കേന്ദ്രത്തിലേക്കുള്ള 'സ്റ്റാര്‍സ്' സംഘത്തിന്റെ ഏകദിന യാത്ര അവസ്മരണിയമായി

ഫോര്‍ട്ട്‌വര്‍ത്തിലെ ഡോളര്‍ നിര്‍മ്മാണ കേന്ദ്രത്തിലേക്കുള്ള ‘സ്റ്റാര്‍സ്’ സംഘത്തിന്റെ ഏകദിന യാത്ര അവസ്മരണിയമായി

ലാലി ജോസഫ്

ഡാളസ് : പ്ലാനോയിലുള്ള സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച് ‘സ്റ്റാര്‍സ്’ (സീനിയര്‍ ടുഗെതര്‍ അറ്റ് റിട്ടെയര്‍മെന്റ്) സംഘം ഫോര്‍ട്ട് വര്‍ത്തിലുള്ള എന്‍ഗ്രേവിംഗ് ആന്‍ഡ് പ്രിന്റിംഗ് ബ്യൂറോ സന്ദര്‍ശിച്ചു. അമേരിക്കന്‍ ഡോളര്‍ അച്ചടിക്കുന്ന പ്രക്രിയ അടുത്തറിയാനുള്ള അപൂര്‍വ അവസരം സംഘാംഗങ്ങള്‍ക്ക് ലഭിച്ചു. കറന്‍സി നിര്‍മ്മാണ രീതികളും വീഡിയോ പ്രദര്‍ശനവും ഉള്‍പ്പെടെ വിവിധ സംവിധാനങ്ങള്‍ മനസിലാക്കുവാന്‍ സാധിച്ചു.

അമേരിക്കയില്‍ ഡോളര്‍ അച്ചടിക്കുന്നത് വാഷിങ്ടന്‍ ഡി.സി യിലും ഫോര്‍ട്ട്‌വര്‍ത്തിലും മാത്രമാണെന്ന പ്രത്യേകതയും സംഘം മനസിലാക്കി, തുടര്‍ന്ന് സംഘം ഫോര്‍ട്ട്‌വര്‍ത്തില്‍ സ്ഥിതി ചെയ്യുന്ന മ്യഗശാലയും സന്ദര്‍ശിച്ചു. അറിവും അനുഭവും ചേര്‍ന്ന ഈ ഏകദിന യാത്ര എല്ലാംവര്‍ക്കും സന്തോഷകരമായ ഓര്‍മ്മയായി.

യാത്രക്ക് ഇടവക വികാരിയും സ്റ്റാര്‍സ് പ്രസിഡന്റുമായ റവ. റോബിന്‍ വര്‍ഗീസ്, സെക്രട്ടറി ശ്രീ ജേക്കബ് ജോര്‍ജ് എന്നിവര്‍ നേത്യത്വം നല്‍കി.

വാര്‍ത്ത: ലാലി ജോസഫ്

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments