Saturday, April 25, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഹൂസ്റ്റൺ വിമൻസ് പെന്തെക്കോസ്തു ഫെലോഷിപ്പിന്റെ 2026 ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഹൂസ്റ്റൺ വിമൻസ് പെന്തെക്കോസ്തു ഫെലോഷിപ്പിന്റെ 2026 ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു

ജോയ് തുമ്പമണ്‍, ഹ്യൂസ്റ്റൺ

ഹൂസ്റ്റൺ: ഹൂസ്റ്റൺ വിമൻസ് പെന്തെക്കോസ്തു ഫെലോഷിപ്പ് (HWPF) 2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹ്യൂസ്റ്റണിലെയും പരിസര പ്രദേശങ്ങളിലെയും സഹോദരിമാരുടെ ആത്മീയ ഐക്യത്തിനും പ്രാർത്ഥനാ പ്രവർത്തനങ്ങൾക്കും സാമൂഹിക സേവന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന സംഘടനയായ HWPF വിവിധ ആത്മീയ പ്രവർത്തനങ്ങളിൽ സജീവമാണ്.

പുതിയ ഭാരവാഹികളായി എൽസമ്മ ഐസക് പ്രസിഡന്റായും റോസമ്മ തോമസ് വൈസ് പ്രസിഡന്റായും ജോളി ജോസഫ് സെക്രട്ടറിയായും ലവിൻ ജോസഫ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

മോന്നി വർഗീസ് ഇവാഞ്ചലിസം കോർഡിനേറ്ററായും ലിസി കുര്യൻ പ്രയർ കോർഡിനേറ്ററായും മിനി ഇടിക്കുള വർ‍ഷിപ്പ് കോർഡിനേറ്ററായും തിരഞ്ഞെടുക്കപ്പെട്ടു.

പ്രാർത്ഥനാ മീറ്റിംഗുകൾ, കുടുംബ സംഗമങ്ങൾ, ആത്മീയ സെമിനാറുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിലൂടെ സംഘടന സമൂഹത്തിൽ സജീവ സാന്നിധ്യമായി തുടരുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: ജോയ് തുമ്പമണ്‍, ഹ്യൂസ്റ്റൺ

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments