സാവോ പോളോ: ബ്രസീലിൽ തെരുവിൽ വിമാനം തകർന്നു വീണു. സാവോ പോളോയിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. അപകടത്തിൽ വിമാനത്തിന്റെ പൈലറ്റ് ഗുസ്താവേ കാർനേറോ മെഡിറോസ്, ഉടമ മാഴ്സിയോ ലുസാഡ കാർപെന്ന, യുട്യൂബ് ഇൻഫ്ലുവൻസർ എന്നിവരാണ് മരിച്ചത്.
സാവോ പോളോ നഗരത്തിലെ തിരക്കേറിയ തെരുവിലാണ് വിമാനം തകർന്ന് വീണത്. പബ്ലിക് ബസിന് സമീപത്താണ് വിമാനം വീണത്. അപകടത്തിൽ ബസിലുണ്ടായിരുന്ന ചിലർക്കും മോട്ടോർ സൈക്കിൾ യാത്രക്കാരനും പരിക്കേറ്റു. ചെറിയ പരിക്കുകളോടെ നാല് പേരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ഗവർണർ അറിയിച്ചു.