ഉഗാണ്ടൻ ഫുട്ബോൾ താരം ഡേവിഡ് ഒവോറി മോഷണശ്രമത്തിനിടെ കൊല ചെയ്യപ്പെട്ടു

Global Indian Writer · August 7, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

കമ്പാല: ഉഗാണ്ടൻ ഫുട്ബോൾ താരവും എസ്‌സി വില്ല ക്യാപ്റ്റനുമായ ഡേവിഡ് ഒവോറി (27) കവർച്ചക്കാരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

ഫോണും മറ്റ് സാധനങ്ങളും തട്ടിയെടുക്കാൻ ശ്രമിച്ച സംഘത്തെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. ആഗസ്റ്റ് 4-ാം തീയതി രാത്രി കമ്പാലയിലെ അദ്ദേഹത്തിന്റെ വീടിന് സമീപത്തുവെച്ച് കല്ലുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ താരം അടുത്ത ദിവസം ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങി.

താരത്തിന്റെ വിയോഗത്തിൽ ഉഗാണ്ടൻ ഫുട്ബോൾ ഫെഡറേഷനും വിവിധ ക്ലബ്ബുകളും അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.