മലയാള ചലച്ചിത്ര രംഗത്തെ ശ്രദ്ധേയനായ സംവിധായകന്‍ ആര്‍. ശരത് (65) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സായാഹ്നം, സ്ഥിതി, ശീലാബതി, സ്വയംപറുദീസ, ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു തുടങ്ങിയ പ്രശസ്തമായ ചിത്രങ്ങളുടെ സംവിധായകനാണ്. അദ്ദേഹത്തിന്റെ ‘സായാഹ്നം’ എന്ന ചിത്രം വിവിധ വിഭാഗങ്ങളിലായി ഏഴ് സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
ഒരു ഡോക്യുമെന്ററി സംവിധായകനായിട്ടാണ് ആര്‍. ശരത് തന്റെ സിനിമാ ജീവിതത്തിന് തുടക്കം കുറിച്ചത്. ‘ദി പെയിന്റഡ് എപ്പിക്‌സ്’ എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനിടയില്‍, രാജാ രവിവര്‍മ്മയുടെ ഇതുവരെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാത്ത അപൂര്‍വ ചുവര്‍ചിത്രങ്ങള്‍ അദ്ദേഹം കണ്ടെത്തി. രവിവര്‍മ്മ ചിത്രങ്ങളുടെ ചരിത്രത്തിലെ ഒരു വലിയ നാഴികക്കല്ലായിരുന്നു ഈ കണ്ടെത്തല്‍. ഈ ചുമര്‍ചിത്ര ഗവേഷണത്തിന് 1996-ല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ സാംസ്‌കാരിക വകുപ്പിന്റെ ജൂനിയര്‍ ഫെലോഷിപ്പും അദ്ദേഹത്തെ തേടിയെത്തി.
Leave a Comment
Your comment will be visible after admin approval.