വിവാഹ വാഗ്ദാനം നൽകി 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. സമാനമായ രണ്ട് പോക്സോ കേസിലും മൂന്ന് ആക്രമണ കേസിലും പ്രതിയായ യുവാവാണ് വീണ്ടും പോക്സോ കേസിൽ പിടിയിലായത്. പള്ളിത്തോട്ടം ഗലീലിയോ നഗർ 107-ൽ ഫിജോയ് ആണ് അറസ്റ്റിലായത്. പതിനാറുകാരിയെ വിവാഹ വാഗ്ദാനം നൽകി പല സ്ഥലങ്ങളിലും എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തിന് പുറമേ പ്രതി പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു. കുട്ടിയിൽ ഉണ്ടായ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ മൊബൈൽ ഫോൺ പരിശോധിക്കുകയും സ്വകാര്യ ചിത്രങ്ങളും മെസ്സേജുകളും ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. തുടര്‍ന്ന് പെൺകുട്ടിയോട് പൊലീസ് വിവരങ്ങള്‍ തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.
Leave a Comment
Your comment will be visible after admin approval.