Thursday, October 31, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവിദ്വേഷം വമിക്കുന്ന പ്രസംഗവുമായി യോഗാ ഗുരു ബാബാ രാംദേവ്

വിദ്വേഷം വമിക്കുന്ന പ്രസംഗവുമായി യോഗാ ഗുരു ബാബാ രാംദേവ്

രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ വിദ്വേഷം വമിക്കുന്ന പ്രസംഗവുമായി യോഗാ ഗുരു ബാബാ രാംദേവ്. വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ കാര്യമായ നടപടി സർക്കാർ കൈക്കൊളുന്നില്ല എന്ന സുപ്രീംകോടതിയുടെ നിരീക്ഷണം വന്നതിന് തൊട്ടുപിന്നാലെയാണ് രാംദേവിന്റെ വിദ്വേഷ പ്രസംഗം. രാജ്യത്തെ മുസ്‍ലിംകൾക്കും ക്രിസ്ത്യാനികൾക്കും എതിരെയാണ് അതിരൂക്ഷ ഭാഷയിൽ ഇയാൾ സംസാരിക്കുന്നത്. രാജസ്ഥാനിലെ ബാർമറിൽ നടന്ന ഒരു പരിപാടിയിലെ പ്രസംഗം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മുസ്ലിംകൾ നമസ്കാരത്തിന്റെ പേരിൽ തീവ്രവാദികളെ സൃഷ്ടിക്കുന്ന തിരക്കിലാണ്. ക്രിസ്ത്യാനികൾ മതപരിവർത്തനം നടത്തുന്ന തിരക്കിലും. രാംദേവ് ആരോപിച്ചു.

“നിങ്ങളുടെ മതം എന്താണ് പഠിപ്പിക്കുന്നതെന്ന് ഏതൊരു മുസ്‍ലിമിനോടും ചോദിക്കുക. അവർ പറയും, ‘എല്ലാ ദിവസവും നമസ്‌കാരം നിലനിർത്തുക. നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ചെയ്യുക’ അതായത് ഹിന്ദു സ്ത്രീകളെ തട്ടിക്കൊണ്ടുപോകുക. ഇതാണ് ഇസ്‌ലാമിന്റെ അവരുടെ നിർവചനം. അവർ പാപികളാണ്. നമ്മുടെ മുസ്‍ലിം സഹോദരങ്ങൾ’’ -രാംദേവ് പറഞ്ഞു. ‘‘ദിവസവും നമസ്‌കരിക്കുക. എന്നിട്ട് നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ചെയ്യുക. അത് ഒരു തീവ്രവാദിയാകുകയാണെങ്കിൽ അങ്ങനെ’’ -രാംദേവ് കൂട്ടിച്ചേർത്തു.

ഇസ്‌ലാമിൽ സ്വർഗമെന്ന ആശയം മനോഹരമായ മാലാഖമാരും മദ്യവുമാണെന്ന് രാംദേവ് പറഞ്ഞു. “ഇവർ ചെയ്യേണ്ടത് അവരുടെ മീശ വടിക്കുക, വെള്ള കുർത്ത-പൈജാമയും തൊപ്പിയും ധരിക്കുക. ഇസ്ലാമോ ഖുർആനോ അത്തരം കാര്യങ്ങൾ പറയുന്നില്ലെങ്കിലും ഇതാണ് പ്രചരിക്കുന്നത്. ഇസ്ലാമോ ഖുർആനോ അവരോട് അത് ചെയ്യാൻ ആവശ്യപ്പെടുന്നുവെന്ന് ഞാൻ പറയുന്നില്ല. പക്ഷേ അവർ അത് ചെയ്യുന്നു” -ബാബാ പറഞ്ഞു. ഇത്തരമൊരു സ്വർഗ സങ്കൽപ്പം നരകത്തേക്കാൾ മോശമാണെന്നും രാംദേവ് കൂട്ടിച്ചേർത്തു. ക്രിസ്ത്യാനികളെ സംബന്ധിച്ചും രൂക്ഷമായ ഭാഷയിലാണ് ഇയാൾ പ്രസംഗിച്ചത്.

“ക്രിസ്ത്യാനിറ്റി എന്താണ് പറയുന്നത്? പള്ളിയിൽ പോയി മെഴുകുതിരി കത്തിച്ച് കർത്താവായ യേശുവിന്റെ മുന്നിൽ നിൽക്കൂ, നിങ്ങളുടെ എല്ലാ പാപങ്ങളും കഴുകി കളയാം. അവർ കുരിശിനെക്കുറിച്ച് സംസാരിക്കുന്നു. അവരുടെ കഴുത്തിൽ കുരിശ് പോലെയുള്ള ചില അടയാളങ്ങളും പിന്നീട് നമ്മുടേതിന് സമാനമായി കാണപ്പെടുന്ന മറ്റ് ചങ്ങലകളും ഉണ്ട്. ലോകം മുഴുവൻ ഇസ്ലാം മതത്തിലേക്ക് മാറണമെന്ന് മുസ്‍ലിംകൾ ആഗ്രഹിക്കുന്നു. ക്രിസ്ത്യാനികൾ ലോകം മുഴുവൻ ക്രിസ്തുമതം തങ്ങളുടെ പ്രധാന മതമായി അംഗീകരിക്കണമെന്ന് ആഗ്രഹിക്കുന്നു” -ബാബാ രാംദേവ് വൻ ജനക്കൂട്ടത്തെ സാക്ഷിയാക്കി പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments