വത്തിക്കാൻ സിറ്റി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സംവാദത്തിന് താൽപര്യമല്ലെന്ന് ലിയോ മാർപാപ്പ. എന്നാൽ സമാധാനത്തിനായി സംസാരിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വത്തിക്കാൻ സിറ്റി ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സംവാദത്തിന് താൽപര്യമല്ലെന്ന് ലിയോ മാർപാപ്പ. എന്നാൽ സമാധാനത്തിനായി സംസാരിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ട്രംപ് തന്നെക്കുറിച്ചു ചില പരാമർശങ്ങൾ നടത്തിയപ്പോൾ രൂപപ്പെട്ട രാഷ്ട്രീയ സാഹചര്യമാണ് മറ്റു വ്യഖ്യാനങ്ങൾക്കു വഴിവച്ചതെന്നും മാർപാപ്പ പറഞ്ഞു. യുദ്ധവും ചൂഷണവും കൊണ്ട് ഭൂമിയെ നശിപ്പിക്കുന്ന ചില നിഷ്ഠുര ഭരണാധികാരികൾക്കെതിരെയുള്ള തന്റെ പ്രസംഗം, ട്രംപിന്റെ വിമർശനങ്ങൾ തുടങ്ങുന്നതിനും രണ്ടാഴ്ച മുൻപ് എഴുതിയതായിരുന്നുവെന്ന് മാർപാപ്പ പറഞ്ഞു.



