Sunday, September 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅരിക്കൊമ്പന്‍ മിഷന്‍; ആള്‍ക്കൂട്ടം കുങ്കിയാനകളെ പ്രകോപിപ്പിക്കുന്നുവെന്ന് മന്ത്രി, താവളം മാറ്റും

അരിക്കൊമ്പന്‍ മിഷന്‍; ആള്‍ക്കൂട്ടം കുങ്കിയാനകളെ പ്രകോപിപ്പിക്കുന്നുവെന്ന് മന്ത്രി, താവളം മാറ്റും

ഇടുക്കി: ഇടുക്കിയിലെ അരിക്കൊമ്പനെ പിടിക്കാന്‍ കൊണ്ടുവന്ന കുങ്കിയാനകളുടെ താവളം ഇന്ന് മാറ്റും. ആള്‍ക്കൂട്ടം കുങ്കിയാനകളെ പ്രകോപിതരാകുന്നുവെന്നും കുങ്കിയാനകൾ ക്രമസമാധാന പ്രശ്നമായി മാറുന്നുണ്ടെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഇവയെ മാറ്റുന്ന കാര്യം ആലോചനയിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പറഞ്ഞു. ഇവയെ മാറ്റുന്ന കാര്യം ആലോചനയിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജനങ്ങളുടെ ആർപ്പുവിളിയും ചിത്രം പകർത്തലും അരിക്കൊമ്പനെയും പ്രകോപിതനാക്കുന്നുണ്ടെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു. ആനപ്രേമികളുടെ തടസ ഹർജിയുടെ ആവശ്യമില്ലായിരുന്നുവെന്നും അവർ സ്വീകരിക്കുന്നത് ഏകപക്ഷീയമായ നിലപാടാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു വശത്ത് ജനം മറുവശത്ത് വന്യജീവികൾ ഇടയിൽ സമരക്കാർ. ഈ വിഷയത്തിൽ പ്രയോഗിക പരിഹാരമാണ് വേണ്ടതെന്നും കോടതി ഉത്തരവ് ഉണ്ടായ വിഷയത്തിൽ മേൽക്കോടതിയെ സമീപിക്കുകയെന്നതല്ലാതെ എന്താണ് പോംവഴിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 
ജനങ്ങളെ ബലം പ്രയോഗിച്ച് മാറ്റുന്നത് ഒരു ജനാധിപത്യ സർക്കാരിന് ചേർന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments