Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവേള്‍ഡ് മലയാളി കൗണ്‍സിൽ അമേരിക്ക റീജിയനു നവനേതൃത്വം

വേള്‍ഡ് മലയാളി കൗണ്‍സിൽ അമേരിക്ക റീജിയനു നവനേതൃത്വം

ന്യു ജേഴ്‌സി: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ അമേരിക്ക റീജിയനു നവനേതൃത്വം. ചെയർമാൻ  ആയി ജേക്കബ് കുടശനാട് പ്രസിഡന്റായി ജിനേഷ് തമ്പി, സെക്രട്ടറിയായി സിജു ജോൺ,  ട്രെഷററായി തോമസ് ചെല്ലേത്ത്  എന്നിവരെ ബയേണിയൽ കൺവൻഷനിൽ വച്ച് തെരെഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ:  ബൈജുലാല്‍ ഗോപിനാഥന്‍ (വൈസ് പ്രസിഡന്റ്- അഡ്മിന്‍), ഡോ. നിഷാ പിള്ള, സാബു കുര്യന്‍ (വൈസ് ചെയര്‍), മിലി ഫിലിപ്പ് (വുമൺസ് ഫോറം പ്രസിഡന്റ്), ഷൈജു ചെറിയാന്‍ (യൂത്ത് ഫോറം പ്രസിഡന്റ്), ഏമി ഉമ്മച്ചന്‍ (കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ്), സുനില്‍ കൂഴമ്പാല (ബിനസിനസ് ഫോറം പ്രസിഡന്റ്), സന്തോഷ് എബ്രഹാം (മീഡിയ).

ഇലെക്ഷൻ കമ്മീഷണർ ഡോ. സോഫി വിത്സൺ സത്യവാചകം ചൊല്ലിക്കൊടുത്തു. ഫ്രീലാൻസ് പത്രപ്രവര്‍ത്തകനായും  ഐ.ടി ഇന്‍ഡസ്ട്രിയിലും പ്രവര്‍ത്തിക്കുന്ന ജിനേഷ് തമ്പി എഡിസൺ കൺവൻഷന്റ കണ്വീനറായിരുന്നു. രണ്ട് വർഷമാണ് കാലാവധി. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് തങ്കം അരവിന്ദിൽ നിന്ന് ജിനേഷ്

ചുമതലകളേറ്റു.  2015 മുതല്‍ സംഘടനയിൽ  പ്രവര്‍ത്തിക്കുന്നു. വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.  

ഭാര്യ രേഷ്മയ്ക്കും മക്കളായ അലക്സിനും  എയ്ഡനും ഒപ്പം ന്യൂജേഴ്‌സിയില്‍ താമസിക്കുന്നു. കേരളത്തില്‍ മുളന്തുരുത്തി  നിവാസിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments