Sunday, October 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസംസ്ഥാനത്ത് അതിതീവ്രമഴയ്‌ക്ക് സാധ്യത; കാലവർഷം കേരളത്തിൽ എത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് അതിതീവ്രമഴയ്‌ക്ക് സാധ്യത; കാലവർഷം കേരളത്തിൽ എത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: കാലവർഷം കേരളത്തിൽ എത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയെന്നും മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരാഴ്ച വൈകിയെങ്കിലും കേരളത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കാലവർഷമെത്തി. മഴ അടുത്ത മണിക്കൂറുകളിൽ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കും. 24 മണിക്കൂറിൽ കേരളത്തിൽ വ്യാപക മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പും നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചത്.

ജൂൺ ഒമ്പതിന് 10 ജില്ലകളിലും 10ന് ആറ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ജൂൺ നാലിന് തെക്കുപടിഞ്ഞാറൻ കാലവർഷം എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. കേരളത്തിൽ ശരാശരി മഴ ലഭിക്കുന്നതിനുള്ള എല്ലാ അന്തരീക്ഷ ഘടകങ്ങളും അനുകൂലമാണെന്നും കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. അതേസമയം, മദ്ധ്യ-കിഴക്കൻ അറബിക്കടലിൽ വീശുന്ന ബിപോർജോയ് ചുഴലിക്കാറ്റ് അതിതീവ്രമായി വടക്ക് ദിശയിൽ സഞ്ചരിക്കുകയാണ്. നിലവിൽ ഗോവ തീരത്ത് നിന്ന് 860 കി.മീ അകലെയായുള്ള ബിപോർജോയ് ചുഴലിക്കാറ്റിന് മണിക്കൂറിൽ 160 കി.മീറ്റാണ് വേഗത.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments