Monday, November 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎ.എൻ.ഷംസീറിന്റെ പരാമർശം;സർക്കാർ നിലപാടു വ്യക്തമാക്കണമെന്ന് എൻഎസ്എസ്

എ.എൻ.ഷംസീറിന്റെ പരാമർശം;സർക്കാർ നിലപാടു വ്യക്തമാക്കണമെന്ന് എൻഎസ്എസ്

ചങ്ങനാശേരി ∙ സ്പീക്കർ എ.എൻ.ഷംസീറിന്റെ പരാമർശത്തിൽ സർക്കാർ നിലപാടു വ്യക്തമാക്കണമെന്ന് എൻഎസ്എസ്. സ്പീക്കറുടെ വിശദീകരണം ഉരുണ്ടു കളിയാണ്. എം.വി.ഗോവിന്ദന്റേത് പാർട്ടി നിലപാടായേ കാണുന്നുള്ളൂ. ഇതൊന്നും വിശ്വാസികളുടെ വേദനയ്ക്കു പരിഹാരം ആകുന്നില്ല. സർക്കാരിന്റെ നിലപാടും ഇതേ രീതിയിലാണെങ്കിൽ പ്രശ്ന പരിഹാരത്തിനു സമാധാനപരവും പ്രായോഗികവുമായ മറ്റു മാർഗങ്ങൾ തേടേണ്ടി വരുമെന്നും ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു.

വിശ്വാസ സംരക്ഷണദിനാചരണത്തിന്റെ ഭാഗമായി എൻഎസ്എസ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന നാമജപ ഘോഷയാത്ര ആരംഭിച്ചു. വൈകിട്ട് അഞ്ചിന് പാളയം ഗണപതി ക്ഷേത്രം മുതൽ പഴവങ്ങാടി വരെയാണ് നാമജപഘോഷയാത്ര. ഹൈന്ദവ ആരാധനാമൂർത്തിയായ ഗണപതിയെ സംബന്ധിച്ച് സ്‌പീക്കർ എ.എൻ.ഷംസീർ നടത്തിയ പരാമർശം പിൻവലിച്ചു മാപ്പുപറയണമെന്നും അല്ലാത്തപക്ഷം സർക്കാരിന്റെ ഭാഗത്തുനിന്നു നടപടി ഉണ്ടാകണമെന്നും കഴിഞ്ഞ ദിവസവും എൻഎസ്എസ് ആവശ്യപ്പെട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments