Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsക്യൂബെക്കിലെ ബാസ്-സെന്റ്-ലോറന്റില്‍ കെട്ടിട നിര്‍മാണത്തിനിടെ അപകടം;നാല് മരണം

ക്യൂബെക്കിലെ ബാസ്-സെന്റ്-ലോറന്റില്‍ കെട്ടിട നിര്‍മാണത്തിനിടെ അപകടം;നാല് മരണം


ക്യൂബെക്ക്: ക്യൂബെക്കിലെ ബാസ്-സെന്റ്-ലോറന്റില്‍ കെട്ടിട നിര്‍മാണത്തിനിടെയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. സെന്റ്-ലിയാന്‍ഡ്രെയിലെ ഒരു പുതിയ വീടിന്റെ പണിക്കിടെ സിസ്സര്‍ ലിഫ്റ്റ്തകര്‍ന്നാണ് അപകടമുണ്ടായത്. എങ്ങനെയാണ് ലിഫ്റ്റ് തകരാറിലായതെന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.

ഒരു യുവാവ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റ് മൂന്ന് പേരെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ക്യൂബെക്കിലെ വര്‍ക്ക്പ്ലേസ് ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ബോര്‍ഡിന്റെ അന്വേഷണം നടക്കുന്നുണ്ട്. ഉപകരണങ്ങളുടെ തകരാര്‍ സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പോലീസ് വക്താവ് സ്റ്റെഫാന്‍ ട്രെംബ്ലേ പറഞ്ഞു.

റിവിയര്‍-ഡു-ലൂപ്പില്‍ നിന്നുള്ള 53 വയസ്സുള്ള സ്ത്രീയും 60 വയസ്സുള്ള പുരുഷനും സെന്റ്-ലിയാന്‍ഡ്രെയില്‍ നിന്നുള്ള 27-കാരനും 24-കാരിയുമാണ് ദുരന്തത്തിനിരയായത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments