ഗുരുവായൂർ ദേവസ്വം നിയമനത്തിൽ എതിർത്ത് മാറിനിന്ന മന്ത്രിമാർ ഫയലിൽ ഒപ്പ് വെച്ചു

Global Indian Writer · November 18, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം നിയമനത്തിൽ എതിർത്ത് മാറിനിന്ന മന്ത്രിമാർ ഫയലിൽ ഒപ്പ് വെച്ചു. മന്ത്രി എ.പി.അനിൽകുമാർ ഉൾപ്പെടെയുളള മന്ത്രിമാരാണ് ഒപ്പിട്ടത്. മന്ത്രിസഭായോഗത്തിലെ ചർച്ചകൾക്ക് ശേഷമാണ് മന്ത്രിമാർ ഒപ്പിടാൻ തയാറായത്. മന്ത്രിമാർ ഒപ്പിടാതിരുന്നതിൽ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

എ പി.അനില്‍കുമാര്‍, എം.ലിജു, ബിന്ദു കൃഷ്ണ, ഒ.ജെ.ജനീഷ് എന്നിവരാണ് ഒപ്പിടാതെ മാറിനില്‍ക്കുന്നത്. അംഗങ്ങളെ നിശ്ചയിച്ചതില്‍ ചര്‍ച്ച ഇല്ലാത്തതാണ് മന്ത്രിമാരെ പ്രകോപിപ്പിച്ചത്. അംഗങ്ങളെ നിശ്ചയിച്ചതില്‍ ചര്‍ച്ച ഇല്ലാത്തതാണ് മന്ത്രിമാരെ പ്രകോപിപ്പിച്ചത്. എതിര്‍പ്പുളള മന്ത്രിമാരെ ഓഫീസിലേക്ക് വിളിപ്പിച്ച് ഒപ്പിടീക്കുവാന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നിര്‍ബന്ധിച്ചിരുന്നു.

ഏകപക്ഷീയമായ തീരുമാനമാണ് നിയമനവുമായി ബന്ധപ്പെട്ട് തങ്ങളുടെ മുന്നിലേക്ക് വന്നത് എന്നാണ് മന്ത്രിമാരുടെ പക്ഷം. തീരുമാനത്തിലേക്ക് എത്തിയ നിലപാടിലുള്ള വിയോജിപ്പാണ് മന്ത്രിമാരുടെ ഒപ്പ് വയ്ക്കാതിരിക്കാന്‍ കാരണം. ഇതുവരെ കെ മുരളീധരനും കെ എ തുളസിയും മാത്രമായിരുന്നു ഫയലില്‍ ഒപ്പിടാന്‍ മുന്നോട്ട് വന്നത്. എന്നാൽ മുഖ്യമന്ത്രി ഇടപെട്ടതോടെ മന്ത്രിമാർ ഒപ്പിട്ടു.

Share this story

Leave a Comment

Your comment will be visible after admin approval.