മദ്യനയത്തിൽ നിർണായക മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ

Global Indian Writer · November 18, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയത്തിൽ നിർണായക മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നു. പുതിയ മദ്യനയത്തിന്റെ കരട് നിർദേശങ്ങളിൽ ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് പുതിയ ബാർ ലൈസൻസുകൾ അനുവദിക്കേണ്ടതില്ലെന്നാണ് പ്രധാന നിർദേശം. നിലവിൽ ലൈസൻസുള്ള ബാറുകൾക്ക് പ്രവർത്തനം തുടരാനും ലൈസൻസ് പുതുക്കാനും അനുമതിയുണ്ടാകും. എന്നാൽ പുതിയ ലൈസൻസുകൾ നൽകുന്നത് നിയന്ത്രിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തെ ബാറുകളിൽ ഭൂരിഭാഗവും ത്രീ സ്റ്റാർ വിഭാഗത്തിലാണ്. ആകെയുള്ള 906 ബാറുകളിൽ 515 എണ്ണവും ത്രീ സ്റ്റാർ ഹോട്ടലുകളിലാണ് പ്രവർത്തിക്കുന്നത്. 2017ൽ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന ഭേദഗതിയിലൂടെയാണ് ത്രീ സ്റ്റാർ പദവിയുള്ള ഹോട്ടലുകൾക്കും ബാർ ലൈസൻസ് അനുവദിക്കാൻ തുടങ്ങിയത്. ഇതിൽ മാറ്റം വരുത്താനാണ് പുതിയ നീക്കം.


പുതിയ ബെവ്കോ ഔട്ട്‌ലെറ്റുകൾ ആരംഭിക്കേണ്ടതില്ലെന്നും കരട് മദ്യനയത്തിൽ നിർദേശമുണ്ട്. നിലവിലുള്ള ഔട്ട്‌ലെറ്റുകൾ മാറ്റിസ്ഥാപിക്കേണ്ട സാഹചര്യമുണ്ടായാൽ കൂടുതൽ കർശനമായ നിബന്ധനകൾ പാലിക്കേണ്ടിവരും. ബാർ ലൈസൻസിന് ബാധകമായ പാർക്കിങ് സൗകര്യങ്ങൾ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങളും ഇതിനായി പരിഗണിക്കും. കൂടാതെ ബാറുകളുടെ പ്രവർത്തന സമയത്തിലും മാറ്റങ്ങൾ വരുത്തിയേക്കും.

Share this story

Leave a Comment

Your comment will be visible after admin approval.