Saturday, September 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപുതുവത്സര ദിനത്തിൽ യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

പുതുവത്സര ദിനത്തിൽ യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

ദുബായ് : 2024 ജനുവരി 1 പുതുവത്സര ദിനത്തിൽ യുഎഇയിലെ എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധി ദിനമായിരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. സർക്കാർ, സ്വകാര്യ മേഖലകൾക്കുള്ള അംഗീകൃത ഔദ്യോഗിക അവധികൾ സംബന്ധിച്ച യു.എ.ഇ മന്ത്രിസഭ തീരുമാനപ്രകാരമാണ് അവധി. വാരാന്ത്യ അവധിക്ക് പിന്നാലെയാണ് യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പുതുവർഷം ആഘോഷിക്കാൻ പുതുവത്സര ദിനമായ തിങ്കളാഴ്ച്ചയും അവധി വരുന്നു എന്നതിനാൽ തുടർച്ചയായ  മൂന്ന് ദിനങ്ങൾ അവധി ലഭിക്കും. 

ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്സസ് (എഫ്എഎച്ച്ആർ) ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്കും പുതുവത്സര അവധി പ്രഖ്യാപിച്ചിരുന്നു. യുഎഇ നിവാസികൾക്ക് 2024 ൽ കുറഞ്ഞത് 13 പൊതു അവധികളെങ്കിലും പ്രതീക്ഷിക്കാം. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments