Tuesday, November 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഹോംവർക്ക് ചെയ്യാത്തതിന് വിദ്യാർഥികളെ പുറത്താക്കി: സ്കൂളിന് ഒരു ലക്ഷം രൂപ പിഴ വിധിച്ച് കോടതി

ഹോംവർക്ക് ചെയ്യാത്തതിന് വിദ്യാർഥികളെ പുറത്താക്കി: സ്കൂളിന് ഒരു ലക്ഷം രൂപ പിഴ വിധിച്ച് കോടതി

ബെംഗളൂരു: ഹോംവർക്ക് ചെയ്യാത്തതിന് 9–ാം ക്ലാസിലെ 50 വിദ്യാർഥികളെ ക്ലാസിനു പുറത്താക്കിയ സ്കൂളിന് കർണാടക ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ വിധിച്ചു. പിഴത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ അടയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 

ഹോം വർക് ചെയ്യാത്തതിന് കുട്ടികളോട് 10,000 രൂപ പിഴയടയ്ക്കാൻ സ്കൂൾ അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഈ തുക അടയ്ക്കാത്തതിന്റെ പേരിൽ കുട്ടികളെ ക്ലാസിൽ നിന്നു പുറത്താക്കിയതിനെതിരെ രക്ഷിതാവ് കോടതിയെ സമീപിച്ചു. എന്നാൽ കോടതി ഉത്തരവിട്ട ശേഷവും സ്കൂൾ അധികൃതർ തീരുമാനം മാറ്റാതെ വന്നതോടെ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ലക്ഷം രൂപ പിഴ വിധിച്ചത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments