Wednesday, October 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaരാഹുൽ ശർമ്മ യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിൽ എംഡി

രാഹുൽ ശർമ്മ യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിൽ എംഡി

പി പി ചെറിയാൻ


വാഷിങ്ടൻ ഡിസി : യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിലിന്റെ  ഇന്ത്യ ആസ്ഥാനമായുള്ള പുതിയ മാനേജിങ് ഡയറക്ടറായി രാഹുൽ ശർമ്മയെ നിയമിച്ചതായി യുഎസ് ചേംബർ ഓഫ് കൊമേഴ്‌സ് പ്രഖ്യാപിച്ചു. 200-ലധികം അംഗ കമ്പനികളുള്ള ബിസിനസ് കൗൺസിലിന്റെ നിയമനം ഓഗസ്റ്റ് 20 മുതൽ പ്രാബല്യത്തിൽ വന്നു.

‘യുഎസ്ഐബിസി കുടുംബത്തിലേക്ക് രാഹുൽ ശർമ്മയെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,’ യുഎസ്ഐബിസി പ്രസിഡന്റ് അംബാസഡർ അതുൽ കേശപ് പറഞ്ഞു.  

ഫ്‌ലെച്ചർ സ്‌കൂൾ ഓഫ് ലോ ആൻഡ് ഡിപ്ലോമസിയിൽ നിന്ന് ഇന്റർനാഷണൽ അഫയേഴ്‌സിൽ ബിരുദാനന്തര ബിരുദവും ഫ്‌ലിൻഡേഴ്‌സ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇന്റർനാഷനൽ ട്രേഡ് ആന്റ് ഇക്കണോമിയിൽ ബിരുദാനന്തര ബിരുദവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ഡിപ്ലോമയും ശർമ്മ നേടിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments