Wednesday, April 22, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaവേൾഡ് മലയാളി കൗൺസിൽ ഹ്യൂസ്റ്റൺ പ്രൊവിൻസ് നടത്തിയ 'ടാലെന്റ്റ്സ് ഓഫ് ടെക്സാസ്' ഷോ വൻ വിജയമായി

വേൾഡ് മലയാളി കൗൺസിൽ ഹ്യൂസ്റ്റൺ പ്രൊവിൻസ് നടത്തിയ ‘ടാലെന്റ്റ്സ് ഓഫ് ടെക്സാസ്’ ഷോ വൻ വിജയമായി

ജീമോൻ റാന്നി

ഹൂസ്റ്റൺ: ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ധന ശേഖരണാർത്ഥം വേൾഡ് മലയാളി കൗൺസിൽ ഹ്യൂസ്റ്റൺ പ്രൊവിൻസ് ഫ്രണ്ട്‌സ് ഓഫ് ഗ്രീൻ വില്ലേജിന്റെ സഹകരണത്തോടെ നടത്തിയ ടാലെന്റ്റ് ഓഫ് ടെക്സാസ് ടാലെന്റ്റ് ഷോ വൻ വിജയമായി.

ഏപ്രിൽ 19ന് ഞായറാഴ്ച വൈകിട്ട് 5.30ന് സ്റ്റാഫോർഡ് സിവിക് സെന്ററിൽ സൂസൻ ജേക്കബിന്റെ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച ടാലെന്റ്റ് ഷോയിൽ ഡബ്ല്യൂ എം സി ഹ്യൂസ്റ്റൺ പ്രൊവിൻസ് സെക്രട്ടറി രാജേഷ് മാത്യു വിശിഷ്ടാതിഥികൾക്കും എത്തിച്ചേർന്ന എല്ലാവര്ക്കും സ്വാഗതം അറിയിച്ചു. തുടർന്ന് സ്ഥാപക പ്രസിഡന്റും നിലവിലെ പ്രസിഡന്റുമായ എസ് കെ ചെറിയാൻ അധ്യക്ഷ പ്രസംഗം നടത്തി.

1997 ൽ സ്ഥാപിതമായ ഡബ്ല്യൂ എം സി ഹ്യൂസ്റ്റൺ പ്രൊവിൻസ് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക അവബോധം നൽകുന്ന നിരവധി പരിപാടികൾ ഇതിനോടകം നടത്തിയത് അദ്ദേഹം തൻറെ അധ്യക്ഷ പ്രസംഗത്തിൽ വിവരിക്കുകയുണ്ടായി . കേരളത്തിലെ കോട്ടയം ജില്ലയിൽ ഇരുപതോളം വീടുകൾ നിർധനർക്ക്
വയ്ക്കുന്നതിന്റെ ഭാഗമായുള്ള ധനശേഖരണാർത്ഥമാണ് ഈ ടാലെന്റ്റ് ഷോ സഘടിപ്പിച്ചതിന്റെ ഉദ്ദേശമെന്നും എസ് .കെ ചെറിയാൻ
പറയുകയുണ്ടായി.

അതിനുശേഷം ടാലെന്റ്റ് ഷോയുടെ പ്രധാന സ്പോൺസർമാരായ ജെയിംസ് ഊലൂട്ട്,സിബു വർഗീസ്, സുരേഷ് രാമകൃഷ്‌ണൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി.

തുടർന്ന് സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഡബ്ല്യൂ എം സി ഹ്യൂസ്റ്റൺ പ്രൊവിൻസ് വൈസ് ചെയർ പൊന്നു പിള്ള, മാഗ് പ്രഡിഡന്റ് റോയ് മാത്യു, ഹിന്ദു സൊസൈറ്റി പ്രസിഡന്റ് ഡോ. രാംദാസ് കണ്ടത്ത് എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.

തുടർന്ന്നടത്തപ്പെട്ട ഡോ. സുനന്ദ നായരുടെ നേത്രത്വത്തിലുള്ള സുനന്ദ പെർഫോമിംഗ് ആർട്സ് സെന്ററിലെ കലാപ്രതിഭകൾ നടത്തിയ വിവിധ നയന മനോഹര നൃത്തങ്ങളും അതുകൂടാതെ ജെയ്‌മി, ഗീതാഞ്ജലി , ക്രിസ്റ്റൽ, എന്നിവരുടെ കുച്ചുപ്പിടി, ഭരതനാട്യം എന്നിവയും റീവ പെർഫോമിങ്ങിന്റെ നേത്രത്വത്തിലുള്ള സംഗീത സാന്ദ്രമായ വയലിൻ തീർത്ത ഫ്യൂഷൻ സംഗീത മേളയും, സുനിൽ ചിക്കാഗോ, റോഷി മാലേത്ത്, റോണിസി മാലേത്ത് , മെറീന, മേഴ്‌സി, സിസി രാജേഷ് , രാമചന്ദ്രൻ വടക്കേമഠം എന്നിവരുടെ നേത്രത്വത്തിലുള്ള ഗാനമേളയും ടാലെന്റ്റ് ഷോയെ മികവും ഹൃദ്യവുമാക്കി.

എംസി മാരായ അനിൽ ജനാർദ്ദനൻ, ആൻസി ശാമുവേൽ എന്നിവരുടെ അവതരണങ്ങൾ ടാലെന്റ്റ് ഷോയെ മികവുറ്റതാക്കി. നൈനാൻ
മാത്തുള്ള എത്തിച്ചേർന്ന വിശിഷ്ടതിഥികൾ ഉൾപ്പെടെ ടാലെന്റ്റ് ഷോയിൽ സഹകരിച്ച എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തികൊണ്ട്
പ്രസംഗിച്ചു.

ഫോമാ മുൻ പ്രസിഡന്റ് ശശിധരൻ നായർ, പ്രമുഖ മാധ്യമ പ്രവർത്തകരായ ബ്ലെസ്സൺ ഹ്യൂസ്റ്റൺ, ജീമോൻ റാന്നി, എ സി
ജോർജ്, ജോർജ് തെക്കേമല, സജി പുല്ലാട് എന്നിവരുൾപ്പെടെ ഹൂസ്റ്റണിലെ പ്രമുഖരായ വ്യക്തികൾ ഉൾപ്പെടെ ധാരാളം പേര്
പരിപാടിയിൽ പങ്കെടുത്തു.

സമയ നിഷ്ഠയോടുകൂടി നടത്തപ്പെട്ട പരിപാടി മൂന്ന് മണിക്കൂറോളം ഉണ്ടായിരുന്നു. സജുമോൻ ജോസഫിന്റെയും വിഡിയോ ഡ്രീം മാക്സിന്റെയും നേതൃത്വത്തിൽ എടുത്ത ഫോട്ടോയും വീഡിയോയും തുടർന്നും പരിപാടി കാണാനും ആസ്വദിക്കാനും വേദിയൊരുക്കി. ഷിനു എബ്രഹാമായിരുന്നു സൗണ്ട് എഞ്ചിനീയറായി പ്രവർത്തിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments