ജിൻസ് മാത്യു റാന്നി,റിവർസ്റ്റോൺ.
ഹൂസ്റ്റൺ: റിവർസ്റ്റോൺ ഒരുമയുടെ ക്രിസ്മസ് / ന്യൂ ഇയർ ഗാലയായ പൗർണ്ണമി നിലാവ് ജനുവരി 10 ശനിയാഴ്ച്ച വൈകുന്നേരം 4 മണി മുതൽ സെൻറ്റ് ജയിംസ് ക്‌നാനായ ബാങ്ക്വറ്റ് ഹാളിൽ നടത്തുവാൻ ഒരുമ ലീഡർഷിപ്പ് യോഗം തീരുമാനിച്ചു.
ഒരുമ കുടുംബാഗങ്ങളുടെ വിവിധ കലാ പരിപാടികൾ,പ്രഫഷണൽ സ്ക്വിറ്റ്,മ്യൂസിക്കൽ നൈറ്റ്
സാൻ്റ്റാ ബുത്ത് എന്നിവ പൗർണ്ണമി നിലാവിൻ്റെ പ്രധാന ആകർഷണമാണ്.
ഹൂസ്റ്റൺ സന്ദർശനത്തിന് എത്തുന്ന കായ്ക,കലാ സ്റ്റാറുകൾ പൗർണ്ണമി നിലാവിൽ അതിഥികളായി പങ്കെടുക്കുന്നതാണ്.മിതമായ ടിക്കറ്റ് നിരക്കിൽ ഒരുമയുടെ അഭ്യുദ കാംക്ഷികൾക്കും മുൻകൂട്ടി രജിസ്ട്രർ ചെയ്താൽ ഗാലയിൽ പങ്കെടുക്കാം.
ഒരുമ പ്രസിഡൻറ്റ് ജിൻസ് മാത്യു അധ്യക്ഷത വഹിച്ച ലീഡേഴ്‌സ് യോഗത്തിൽ സെക്രട്ടറി ജയിംസ് ചാക്കോ, നവീൻ ഫ്രാൻസിസ്,റീനാ വർഗീസ്,മേരി ജേക്കബ്, ജോൺ ബാബു,ആൻറ്റൂ വെളിയെത്ത്, ഡോ: ജോസ് തൈക്കൂട്ടത്തിൽ,ഡോ സീനാ അഷറഫ്, ജോസ് തോമസ്, മാത്യു ചെറിയാൻ,ഏബ്രഹാം കുര്യൻ, റോബി ജേക്കബ്, ജിജി പോൾ എന്നിവർ പ്രസംഗിച്ചു.




