Tuesday, February 24, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമദ്യത്തെച്ചൊല്ലി തർക്കം: മകളെ വെടിവച്ചു കൊന്ന അമ്മ അറസ്റ്റിൽ

മദ്യത്തെച്ചൊല്ലി തർക്കം: മകളെ വെടിവച്ചു കൊന്ന അമ്മ അറസ്റ്റിൽ

പി പി ചെറിയാൻ

ഡാളസ് :മദ്യത്തെച്ചൊല്ലി തർക്കം: മകളെ വെടിവച്ചു കൊന്ന അമ്മ അറസ്റ്റിൽ ഡാളസിലെ ഈസ്റ്റ് ഓക്ക് ക്ലിഫിൽ തിങ്കളാഴ്ച വൈകുന്നേരമാണ് ദാരുണമായ സംഭവം നടന്നത്.49-കാരിയായ ഷാനിക ബാറ്റിൽ ആണ് തന്റെ മകളായ 28-കാരി തബത ജോൺസിനെ വെടിവച്ചു കൊന്നത്. തബതയുടെ മദ്യം അമ്മ എടുത്തതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

വെടിയേറ്റ തബതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. താൻ മകളെ ഭയപ്പെടുത്താൻ മാത്രമാണ് തോക്കെടുത്തതെന്നും വെടിവെച്ചിട്ടില്ലെന്നുമാണ് അമ്മ പോലീസിനോട് പറഞ്ഞത്. എന്നാൽ വീട്ടിൽ നിന്ന് തോക്കും തിരകളും കണ്ടെടുത്ത പോലീസ് ഷാനികയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments