Wednesday, February 11, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമുണ്ടക്കൈ- ചൂരൽമല ദുരിതബാധിതർക്ക് കോൺഗ്രസ് നിർമ്മിച്ച് നൽകുന്ന വീടുകളുടെ തറക്കല്ലിടൽ ഈ മാസം തന്നെ...

മുണ്ടക്കൈ- ചൂരൽമല ദുരിതബാധിതർക്ക് കോൺഗ്രസ് നിർമ്മിച്ച് നൽകുന്ന വീടുകളുടെ തറക്കല്ലിടൽ ഈ മാസം തന്നെ നടത്തുമെന്ന് പ്രതിപക്ഷ നേതാവ്

വയനാട്: മുണ്ടക്കൈ- ചൂരൽമല ദുരിതബാധിതർക്ക് കോൺഗ്രസ് നിർമ്മിച്ച് നൽകുന്ന വീടുകളുടെ തറക്കല്ലിടൽ പാർലമെന്റ്് സമ്മേളനത്തിന് ശേഷം ഈ മാസം തന്നെ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അടുത്തുള്ള ഭൂമിയുടെ രജിസ്‌ട്രേഷൻ കൂടി പൂർത്തിയാക്കേണ്ടതുണ്ടെന്നും വി.ഡി.സതീശൻ പറഞ്ഞു.

റോഡിൽ നിന്ന് വളരെ സമീപത്തുള്ള റസിഡൻഷ്യൽ ഏരിയയിലാണ് സ്ഥലം കണ്ടെത്തിയിട്ടുള്ളത്. കോൺഗ്രസ് കണ്ടെത്തിയ സ്ഥലത്തിനെതിരെ നടക്കുന്ന വ്യാജ പ്രചരണമാണ്. പ്രധാന റോഡിൽ നിന്ന് 200 മീറ്റർ അകലെയാണ് കണ്ടെത്തിയ ഭൂമി. കൃത്യമായി വഴിയുള്ള പ്രദേശമാണെന്നും വി.ഡി സതീശൻ പറഞ്ഞു. വീട് നിർമ്മാണത്തിന് സർക്കാർ സ്ഥലം തരുമെന്നാണ് ആദ്യം കരുതിയത്. ലഭിക്കില്ലെന്ന് അറിഞ്ഞതോടെയാണ് സ്വന്തമായി ഭൂമി കണ്ടെത്താൻ ആരംഭിച്ചത്. പത്തിലേറെ സ്ഥലങ്ങൾ കണ്ടു. സൂക്ഷമ പരിശോധനക്ക് ശേഷമാണ് സ്ഥലം വാങ്ങിയതെന്നും വി.ഡി സതീശൻ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments