Thursday, February 12, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻ‌കൂർ ജാമ്യം

ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻ‌കൂർ ജാമ്യം

തിരുവനന്തപുരം: ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻ‌കൂർ ജാമ്യം. കർശന വ്യവസ്ഥകളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണം. മൊബൈൽ ഫോൺ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറണം. കേരളം വിട്ടുപോകാൻ പാടില്ല. അറസ്റ്റ് ചെയ്താൽ ഒരു ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യത്തിൽ വിട്ടയക്കണം. ഈ മാസം 16 മുതൽ മൂന്നുദിവസം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം. രാതതിക്കാരിയെ ഭീഷണിപെടുത്തുകയോ സ്വാധിനിക്കുകയോ ചെയ്യരുത്.

രാഹുല്‍ സ്ഥിരം കുറ്റവാളിയാണെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നുമായിരുന്നു പരാതിക്കാരിയുടെ വാദം. ഉഭയ സമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നാണ് പരാതിക്കാരിയുടെ മൊഴിയിൽ നിന്ന് മനസിലാകുന്നതെന്നും എന്നാൽ രാഹുൽ നഗ്ന വീഡിയോ പകർത്തി സൂക്ഷിച്ചത് വേറെ തന്നെ കുറ്റമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.

എസ്ഐടി രജിസ്റ്റര്‍ ചെയ്ത ആദ്യ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments