ലണ്ടന്‍: ഡോ. അലക്സാണ്ടർ നിക്കോളസ് യുകെയിൽ അന്തരിച്ചു. ഭാര്യ മെഴ്‌സി അലക്സാണ്ടർ. മക്കൾ: ജോർജ് അലക്സാണ്ടർ, ബിന്ദു കാർഡോസ, ജോഫി അലക്സാണ്ടർ, നിക്ക് അലക്സാണ്ടർ.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നു മെഡിസിൻ പഠനം പൂർത്തിയാക്കിയ ശേഷം അദ്ദേഹം, കേരള സർക്കാർ മെഡിക്കൽ സർവീസിൽ സേവനം ആരംഭിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ അധ്യാപകനായും പ്രവർത്തിച്ചു. തുടർന്ന് ഉപരിപഠനത്തിനായി 1960-കളിൽ യുകെയിലെത്തി. NHS-ൽ ദീർഘകാലം സേവനം അനുഷ്ഠിച്ചു.
യുകെ മലയാളി ഡോക്ടർമാരുടെ കൂട്ടായ്മയായ യുകെ മലയാളി മെഡിക്കൽ അസോസിയേഷൻ സ്ഥാപിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ജനന വൈകല്യമായ മുറിച്ചുണ്ട് (Cleft Palate) ബാധിച്ച കുട്ടികൾക്ക് സൗജന്യ ചികിത്സയും ശസ്ത്രക്രിയയും ലഭ്യമാക്കുന്ന ചാരിറ്റി പ്രവർത്തനങ്ങൾ അദ്ദേഹം കേരളത്തിൽ ഏകോപിപ്പിച്ചിരുന്നു.



