Thursday, February 19, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsരാഹുൽ ഗാന്ധിയേയും 25 എംപിമാരെയും വെടിവെച്ചുകൊലപ്പെടുത്തും: സാമൂഹികമാധ്യമ വീഡിയോയിലൂടെ ഭീഷണി മുഴക്കിയ ആൾ പിടിയിൽ

രാഹുൽ ഗാന്ധിയേയും 25 എംപിമാരെയും വെടിവെച്ചുകൊലപ്പെടുത്തും: സാമൂഹികമാധ്യമ വീഡിയോയിലൂടെ ഭീഷണി മുഴക്കിയ ആൾ പിടിയിൽ

ജയ്പുർ: ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയേയും മറ്റ് 25 എംപിമാരെയും വെടിവെച്ചുകൊലപ്പെടുത്തുമെന്ന് സാമൂഹികമാധ്യമ വീഡിയോയിലൂടെ ഭീഷണിമുഴക്കിയ ആൾ പിടിയിൽ. രാജ് സിങ് എന്നയാളെയാണ് രാജസ്ഥാൻ പോലീസ് കോട്ടയിൽനിന്ന് കസ്റ്റഡിയിലെടുത്തത്. വലതുപക്ഷസംഘടനായ കർണിസേനയുടെ വക്താവാണ് ഇയാളെന്നാണ് സൂചന.

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനിടെ രാഹുലും 25 എംപിമാരും ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ ആക്ഷേപിച്ച് സംസാരിച്ചതിൽ ബിജെപിയുടെയും കർണിസേനയുടെയും പ്രവർത്തകർ കുപിതരാണെന്ന് വീഡിയോയിൽ രാജ് പറയുന്നുണ്ടെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇനി ഇത്തരത്തിലൊരു സംഭവമുണ്ടായാൽ ആ എംപിമാരുടെ വീടുകളിൽ കയറി അവ തല്ലിത്തകർക്കും. രാഹുലിന്റെ ആജ്ഞാനുസരണമാണ് ലോക്‌സഭാ സ്പീക്കറും പ്രതിപക്ഷാംഗങ്ങളും തമ്മിലുണ്ടായ വിവാദം നടന്നതെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് പറഞ്ഞ രാജ്, ഇനി അത്തരം സംഭവമുണ്ടായാൽ രാഹുലിനെ വീട്ടിൽക്കയറി വെടിവെച്ചുകൊല്ലുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. ആ എംപിമാരെ 24 മണിക്കൂറിനകം അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം അവരെ ഒന്നിനുപിറകേ ഒന്നായി വെടിവെച്ചുകൊല്ലുമെന്നുമായിരുന്നു ഭീഷണി.

വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെ രാജിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അതേസമയം, രാജുമായി ബന്ധമില്ലെന്ന് ബിജെപിയും കർണിസേനയും അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments