Saturday, February 21, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaസാഹിത്യ ചർച്ച - ഡാലസിൽ

സാഹിത്യ ചർച്ച – ഡാലസിൽ

കേരള ലിറ്റററി സൊസൈറ്റി ഡാലസിൻ്റെ പ്രതിമാസ മീറ്റിംഗും സാഹിത്യ ചർച്ചയും ഫെബ്രുവരി 22 ഞായറാഴ്ച ഉച്ച കഴിഞ്ഞ് 3 മണി മുതൽ 5 വരെ റോലറ്റിൽ ( 6609 Toscano Dr. Rowlett, Texas, 75089 ) വെച്ച് നടക്കും.
അംഗങ്ങളുടെ കഥ കവിത എന്നിവകളുടെ അവതരണം, പുസ്തക പരിചയം, സാഹിത്യ ചർച്ച തുടങ്ങിയവ ഉണ്ടായിരിക്കും.

റോസമ്മ ജോർജ്ജ്, സാറ ചെറിയാൻ, സന്തോഷ് പിള്ള, ഷാജു ജോൺ, ശാമുവേൽ യോഹന്നാൻ, സി. വി. ജോർജ്ജ് തുടങ്ങിയവർ നേതൃത്വം നൽകും. സൈസൈറ്റി പ്രസിഡൻ്റ് അനശ്വരം മാമ്പിള്ളി അദ്ധ്യക്ഷത വഹിക്കും.
കെ.എൽ.എസ്. ലൈബ്രറിയുടെ കൈമാറി വായിക്കാം സേവനവും ഇവിടെ ലഭ്യമായിരിക്കും. പുസ്തകങ്ങൾ വായിച്ച് ആസ്വാദനക്കുറിപ്പ് എഴുതുന്നവർക്ക് സമ്മാനങ്ങളും നൽകും.
സൈസൈറ്റിയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ നടന്നു കൊണ്ടിരിക്കുകയാണ്.

എഴുത്തും വാനയനയും താത്പര്യം ഉള്ള എല്ലാവരേയും ഒരുമിച്ച് ചേർത്ത് പ്രവർത്തിക്കുകയാണ് ലക്ഷ്യം. എല്ലാ സാഹിത്യ തത്പരരേയും ഈ മീറ്റിംഗിലേക്ക് ക്ഷണിക്കുന്നതായി സെക്രട്ടറി ബാജി ഓടംവേലി ( 915 613 6566 ) അറിയിച്ചു.
ബാജി ഓടംവേലി ( സെക്രട്ടറി )
കേരള ലിറ്റററി സൈസൈറ്റി, ഡാലസ്

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments