Sunday, February 22, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsനിയമസഭാ തിരഞ്ഞെടുപ്പിൽ 15 സീറ്റ് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പിൽ 15 സീറ്റ് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പിൽ 15 പേർക്ക് സീറ്റ് ആവശ്യപ്പെട്ട് പട്ടിക കൈമാറി യൂത്ത് കോൺഗ്രസ്. സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്ത്രിക്കാണ് പട്ടിക കൈമാറിയത്. സംസ്ഥാന പ്രസിഡന്റ് ഒ.ജെ.ജനീഷിനെ കൊടുങ്ങല്ലൂരും വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലിനെ ചെങ്ങന്നൂരും മൽസരിപ്പിക്കണമെന്നാണ് കത്തിലെ ആവശ്യം. 

ദേശീയ സെക്രട്ടറിമാരായ അബിൻ വർക്കിയെ ആറൻമുളയിലും ശ്രീലാൽ ശ്രീധറിനെ ചേലക്കരയിലും കെ.എം. അഭിജിത്തിനെ കൊയിലാണ്ടിയിലോ നാദാപുരത്തോ മൽസരിപ്പിക്കണമെന്നുമാണ്  ആവശ്യം. അതേസമയം, പട്ടിക ചുരുക്കാൻ യൂത്ത് കോൺഗ്രസിനോട് സംസ്ഥാന കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments