തിരുവനന്തപുരം ടെക്നോപാർക്കിൽ പുതിയ ഐടി പാർക്കിനുള്ള ധാരണാപത്രം ഒപ്പുവച്ച വിവരം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച് മന്ത്രി പി രാജീവ്. പാർക്കിന്റെ മൂന്നാം ഘട്ട ക്യാമ്പസിൽ ഹൈലൈറ്റ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ യൂ ഹബ് ട്രിവാൻഡ്രം ഐടി പാർക്ക് നിർമ്മിക്കാനുള്ള ധാരണാപത്രമാണ് ഇന്ന് ഒപ്പിട്ടതെന്നും ഇത് സന്തോഷം നല്‍കുന്ന വാര്‍ത്തയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
പദ്ധതിയിലൂടെ 5.15 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള അത്യാധുനിക സൗകര്യമാണ് തലസ്ഥാനത്ത് ഒരുങ്ങുന്നത്. 18 നിലകളിലായി ഉയരുന്ന ഈ കെട്ടിടത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും.



