Sunday, February 22, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിക്കെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് കൊടിക്കുന്നില്‍ സുരേഷ്

സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിക്കെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് കൊടിക്കുന്നില്‍ സുരേഷ്

ആലപ്പുഴ: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജാമ്യം ലഭിച്ച തന്ത്രി കണ്ഠരര് രാജീവരരെ സന്ദര്‍ശിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിക്കെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ രാഷ്ട്രീയപ്രേരിതമാണെന്നും പിന്നില്‍ പിണറായി വിജയന്റെ പകപോക്കല്‍ രാഷ്ട്രീയമാണെന്നും കൊടിക്കുന്നില്‍ പറഞ്ഞു.


‘ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട് ജാമ്യത്തില്‍ ഇറങ്ങിയ തന്ത്രി കണ്ഠരര് രാജീവരരെ സന്ദര്‍ശിക്കുകയുണ്ടായി. അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യങ്ങളെ കുറിച്ചും അദ്ദേഹത്തിന് മേല്‍ ചാര്‍ത്തിയ കുറ്റങ്ങളെ കുറിച്ചും സംസാരിച്ചു. അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍ പൂര്‍ണമായും തെറ്റാണെന്ന് കോടതിക്ക് ബോധ്യമായതിന് പിന്നാലെയാണ് നിരുപാധിക ജാമ്യം നല്‍കിയിരിക്കുന്നത്. അദ്ദേഹത്തോട് യഥാര്‍ഥത്തില്‍ കാണിച്ചിരിക്കുന്നത് വൈരാഗ്യം തന്നെയാണ്. കണ്ഠരര് രാജീവരരോട് തീര്‍ത്താല്‍ തീരാത്തത്ര പക ഈ സര്‍ക്കാരിനുണ്ട്. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് അവിശ്വാസികളായ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ സ്വീകരിച്ചപ്പോള്‍, അതിനായി രണ്ട് സ്ത്രീകളെ ശബരിമലയിലേക്ക് പറഞ്ഞയച്ചപ്പോള്‍ അതിനെ ശക്തമായി എതിര്‍ക്കുകയും ശബരിമല നടയടക്കുവാന്‍ നിര്‍ദേശം നല്‍കുകയും ചെയ്ത കണ്ഠരര് രാജീവരരോട് തികഞ്ഞ പകയാണ് പിണറായി സര്‍ക്കാരിനുള്ളത്’. കൊടിക്കുന്നില്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments