Saturday, April 25, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeKeralaജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പ്: സോഡാ നിർമാണ യൂണിറ്റ് അടപ്പിച്ചു

ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പ്: സോഡാ നിർമാണ യൂണിറ്റ് അടപ്പിച്ചു

തൃശ്ശൂർ: വെള്ളാങ്ങല്ലൂരിൽ കുടിക്കാൻ വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പ്. സോളാർ നിർമാണ ജോലിയിൽ ഏർപ്പെട്ട തൊഴിലാളികൾക്കാണ് ജീരകസോഡാ കുപ്പിയിൽനിന്ന് പാമ്പിനെ കിട്ടിയത്.

ചൂടായതുകൊണ്ടാണ് ചായ വേണ്ടെന്നുവെച്ച് തണുത്ത് ജീരകസോഡ കുടിക്കാമെന്ന് വെച്ചതെന്ന് തൊഴിലാളികൾ പറയുന്നു. കുപ്പിയുടെ മൂടി തുറന്ന് കുടിക്കാൻ എടുത്തപ്പോഴാണ് ഉള്ളിൽ എന്തോ ഉള്ളതായി ശ്രദ്ധയിൽപെട്ടത്.

പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്. ഉടൻതന്നെ യുവാക്കൾ ആരോഗ്യവിഭാഗത്തെ വിവരമറിയിച്ചു. കട താത്കാലികമായി പൂട്ടിയിരിക്കുകയാണ്. കടയുടമയ്ക്ക് നോട്ടീസും നൽകിയിട്ടുണ്ട്. 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments