Wednesday, April 22, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaപ്രഥമ സന്യാസിനി സംഗമത്തിൽ അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേക രജത ജൂബിലി ആഘോഷിച്ചു

പ്രഥമ സന്യാസിനി സംഗമത്തിൽ അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേക രജത ജൂബിലി ആഘോഷിച്ചു

റോയി ചേലമലയിൽ

ചിക്കാഗോ: സെന്റ് തോമസ് സീറോ മലബാർ രൂപതാസ്ഥാപനത്തിന്റെയും അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേകത്തിന്റെയും രജത ജൂബിലിയുടെ ഭാഗമായി ചിക്കാഗോയിലെ ബെൻസൻവിൽ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ വച്ചു നടന്ന അമേരിക്കയിലും കാനഡയിലും ശുശ്രൂഷ ചെയ്യുന്ന എല്ലാ മലയാളി സിസ്റ്റേഴ്സിന്റെയും സംഗമത്തിൽ ചിക്കാഗോ സിറോമലബാർ രൂപതയുടെ പ്രഥമ ബിഷപ്പ് ആയ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകത്തിന്റെ ജൂബിലി ആഘോഷിച്ചു.

ഈ സംഗമത്തിന്റെ രണ്ടാം ദിവസം ഏപ്രിൽ 18- ന് രാവിലെ ജൂബിലേറിയൻ അങ്ങാടിയത് പിതാവിന്റെ മുഖ്യകാര്മ്മികത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ബിഷപ്പ് ജോയി ആലപ്പാട്ട് വചന സന്ദേശം നൽകി. വികാരി ജനറൽമാരായ ഫാ. തോമസ് മുളവനാൽ, ഫാ. ജോൺ മേലേപ്പുറം, ഫാ. ജോൺസൻ കോവൂർപുത്തൻപുരയിൽ, സേക്രഡ് ഹാർട്ട് ക്നാനായ ഫൊറോനാ വികാരി ഫാ. അബ്രാഹം കളരിക്കൽ എന്നിവർ സഹകാർമികരായിരുന്നു.

തുടർന്ന പൊതുയോഗത്തിൽ ഫാ. ജോൺ മേലേപ്പുറം സ്വാഗതം ആശംസിച്ചു. ബിഷപ്പ് ജോയി ആലപ്പാട്ട് അധ്യക്ഷനായിരുന്നു. യു.എസ്. ഗവൺമെന്റിൽ സീനിയർ എക്സിക്യൂട്ടീവ് ഓഫീസറായി സേവനം ചെയ്യുന്ന റവ. ഫാ. അലക്സാണ്ടർ കുര്യൻ, ഡൊമിനിക്കൻ സന്യാസിനിയായ സി. അമേലിയ ഹൂളർ, സി. അഞ്ജലി മാത്യു എന്നിവർ അങ്ങാടിയത്ത് പിതാവിന് ജൂബിലി മംഗളങ്ങൾ അർപ്പിച്ച് സംസാരിച്ചു.

തുടർന്ന് റവ. ഫാ. അലക്സാണ്ടർ കുര്യൻ, സി. സേവ്യർ എന്നിവർ ചേർന്ന് അങ്ങാടിയത് പിതാവിനെ പൊന്നാട അണിയിപ്പിച്ചു. തുടർന്ന് വിശിഷ്ട അതിഥികളോടും പങ്കെടുത്ത ഇരുപത്തിയെട്ട് സന്യാസിനി സമൂഹത്തിന്റെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ കേക്ക് കട്ട് ചെയ്തു. അങ്ങാടിയത് പിതാവ് തന്റെ മറുപടി പ്രസംഗത്തിൽ തനിക്കു ലഭിച്ച ഈ അംഗീകാരത്തിന് ഏവർക്കും നന്ദി രേഖപ്പെടുത്തി. സി. ലിസ ആഞ്ഞിലിക്കൽ പങ്കെടുത്ത ഏവർക്കും നന്ദി രേഖപ്പെടുത്തി. സേക്രഡ് ഹാര്ട്ട് ക്നാനായ ഫൊറോനാ വികാരി ഫാ. അബ്രാഹം കളരിക്കൽ എം സീ ആയി പ്രവർത്തിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments