തിരുവനന്തപുരം: പരിധികളില്ലാതെ കോൺട്രാക്റ്റ് വർക്കുകൾ ഊരാളുങ്കലിന് നൽകുന്നതിൽ നിയന്ത്രണമേർപ്പെടുത്തുന്നത് പരിശോധിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി. കെ ബഷീർ. ഊരാളുങ്കലിന്‍റേത് നിലവാരമുള്ള പ്രവൃത്തികളാണെന്നും ഗുണനിലവാരം സംബന്ധിച്ച് പരാതി ലഭിച്ചാൽ അന്വേഷണം നടത്തുമെന്നും പി.കെ ബഷീർ നിയമസഭയിൽ പറഞ്ഞു. ഊരാളുങ്കലിനെ വിമർശിച്ചവർ തന്നെ അവർക്ക് നിലവാരമുണ്ടെന്ന് പറഞ്ഞതിൽ സന്തോഷമുണ്ടെന്ന് മുൻ സഹകരണമന്ത്രി വി.എൻ വാസവനും പ്രതികരിച്ചു.
‘ഊരാളുങ്കൽ സൊസൈറ്റിക്ക് പ്രത്യേക പരിഗണനയൊന്നും നൽകുന്നില്ല. നടപടിക്രമങ്ങൾ പാലിക്കാതെ സൊസൈറ്റിയെ പ്രവർത്തിക്കാൻ അനുവദിക്കില്ല. ജിയോ എംഎസ് 2എ 2008 പ്രകാരം സൊസൈറ്റിക്ക് ഏത് തുകയുള്ള പ്രവർത്തിയും ഏറ്റെടുത്ത് നടത്താൻ സാധിക്കും. എന്നാൽ, ദേശീയപാതാ വിഭാഗത്തിന്‍റെ കീഴിൽ ചെയ്യുന്ന പ്രവൃത്തികളിൽ സൊസൈറ്റിക്ക് പ്രത്യേക മുൻഗണന നിലവിലില്ല’. മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പിന്‍റെ എല്ലാ പ്രവൃത്തികളിലും ഗുണനിലവാര പരിശോധന കർശനമായി പാലിക്കുന്നുണ്ട്. ഗുണനിലവാരം സംബന്ധിച്ച് പരാതി ലഭിച്ചാൽ, അന്വേഷണം നടത്തുമെന്നും പരിശോധനാഫലത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രമാണ് കരാറുകാർക്ക് ബിൽ തുക നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Leave a Comment
Your comment will be visible after admin approval.