ഉസ്ബെകിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ടു

Global Indian Writer · July 7, 2026 · 1 min read · 0 Comments · 0 Shares

ആലപ്പുഴ: ഉസ്ബെകിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശി സാവരിയ ആണ് മരിച്ചത്. സഹപാഠി ലാപ്ടോപ് ഉപയോഗിച്ച് തലക്കടിച്ച് കൊല്ലുകയായിരുന്നു. കേസിൽ മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ സദറുൽ അനം ഉസ്ബെക്കിസ്ഥാനിൽ അറസ്റ്റിലായി.


സാവരിയയുടെ മൃതദേഹം ഡല്‍ഹിയിലെത്തിച്ചിട്ടുണ്ട്. ഇന്നു വൈകീട്ടോടെ ഹരിപ്പാട് ഡാണാപ്പടിയിലെ വീട്ടിലെത്തിക്കും. സാവരിയയും സദറുൽ അനവും സുഹൃത്തുക്കളാണ്. മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് സാവരിയ. പിതാവ് കുവൈത്തിലാണ് ജോലി ചെയ്യുന്നത്.

സാവരിയയും സുഹൃത്തായ സദറുൽ അനവും തമ്മില്‍ വഴക്കുണ്ടാകുകയും, തുടര്‍ന്ന് ലാപ് ടോപ് കൊണ്ട് പെണ്‍കുട്ടിയുടെ തലയ്ക്ക് അടിക്കുകയുമായിരുന്നു. അടിയേറ്റ സാവരിയയുടെ തലച്ചോറില്‍ രക്തസ്രാവം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം.

Share this story

Leave a Comment

Your comment will be visible after admin approval.