അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള പാർലമെന്‍റിൽ ഉന്നയിക്കാൻ കോൺഗ്രസ്

Global Indian Writer · July 16, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള പാർലമെന്‍റിൽ ഉന്നയിക്കാൻ കോൺഗ്രസ്. ഇറാൻ-അമേരിക്ക യുദ്ധത്തിലും ചർച്ച ആവശ്യപ്പെടും. മണ്ഡല പുനർനിർണയമടക്കമുള്ള കേന്ദ്ര ബില്ലുകളെ എതിർക്കാനും ഇന്ന് ചേർന്ന കോൺഗ്രസ് സ്ട്രാറ്റജി കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു. മണ്ഡല പുനർനിർണയത്തിൽ സർവകകക്ഷിയോഗം വിളിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിക്ക് കത്തയച്ചു.

അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയിൽ മോഷണം പോയ തുക കുറച്ച് കാണിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് നേരത്തെ കോൺഗ്രസ് ആരോപിച്ചിരുന്നു. അന്വേഷണത്തിൽ 80 ലക്ഷം രൂപ മാത്രമാണ് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നത്. കേസിൽ അന്തിമറിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് കൊള്ളയിൽ ആരോപണം വീണ്ടും കനക്കുന്നത്. കാണിക്കയിൽ നിന്ന് നഷ്ടമായത് ഏഴ് കോടിയിലേറെ രൂപയാണെന്നും എസ്ഐടി പ്രാഥമിക റിപ്പോർട്ടിലുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.