നാലാം തവണയും മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി മമ്മൂട്ടി: കാർത്തിക് ആര്യനുമായി പുരസ്കാരം പങ്കുവെച്ചു

Global Indian Writer · July 18, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡൽഹി: ഭ്രമയുഗത്തിലൂടെ നാലാം തവണയും മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി മലയാളികളുടെ പ്രിയനടൻ മമ്മൂട്ടി. ചന്തു ചാമ്പ്യൻ എന്ന ചിത്രത്തിലൂടെ കാർത്തിക് ആര്യനുമായി അദ്ദേഹം പുരസ്കാരം പങ്കുവെയ്ക്കുകയായിരുന്നു. ആർട്ടിക്കിൾ 370 എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ യാമി ഗൗതം മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. അമരൻ ഒരുക്കിയ രാജ്കുമാർ പെരിയസാമിയാണ് സംവിധായകൻ. ധനുഷിന് മികച്ച നടനുള്ള പ്രത്യേക പരാമർശം ലഭിച്ചു. ഫെമിനിച്ചി ഫാത്തിമ മികച്ച മലയാളചിത്രമായും രായൻ തമിഴ് ചിത്രമായും ശ്രീകാന്ത് ഹിന്ദി ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. വൈക്കം വിജയലക്ഷ്മിയാണ് മികച്ച ഗായിക. പുഷ്പ 2-ലൂടെ സുകുമാർ തിരക്കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ടു. വെങ്കി അറ്റ്ലൂരിയാണ് സംഭാഷണ രചയിതാവ്.
ഡൽഹിയിൽ നാഷണൽ മീഡിയാ സെന്ററിൽച്ചുനടന്ന വാർത്താസമ്മേളനത്തിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. സംവിധായകൻ ജയരാജായിരുന്നു ജൂറി ചെയർമാൻ. ജയരാജ് ഉൾപ്പെടെ 11-അംഗ ജൂറി വിവിധ ഇന്ത്യൻ ഭാഷാ ചിത്രങ്ങളുടെ അവാർഡ് നിർണയം ഈ മാസം ആദ്യം പൂർത്തിയാക്കിയിരുന്നു. 2024-ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പരിഗണിച്ചിരിക്കുന്നത്.

പുരസ്കാരങ്ങൾ ഇങ്ങനെ:

ഫീച്ചർ ഫിലിം വിഭാഗം

നടൻ -മമ്മൂട്ടി (ഭ്രമയുഗം) കാർത്തിക് ആര്യൻ (ചന്ദു ചാമ്പ്യൻ)

നടി-യാമി ഗൗതം

സംവിധായകൻ -രാജ്കുമാർ പെരിയസാമി (അമരൻ)
ദേശീയ, സാമൂഹിക, പാരിസ്ഥിതിക മൂല്യം ഉയർത്തിപ്പിടിക്കുന്ന ഫീച്ചർ ഫിലിം -ക്യാപ്റ്റൻ മില്ലർ

മികച്ച എന്റർടെയ്നർ – കൽക്കി 2898 എഡി

നവാഗതസംവിധായകൻ – രൺദീപ് ഹൂഡ (സ്വതന്ത്ര വീർ സവർക്കർ)

മികച്ച ചിത്രം -ആർട്ടിക്കിൾ 370

കുട്ടികളുടെ ചിത്രം – ചിന്ന കഥ കാതു

പ്രത്യേക പരാമർശം

സൗണ്ട് ഡിസൈൻ സുരേൻ. ജി (മെയ്യഴകൻ)

നടൻ – ധനുഷ് (ക്യാപ്റ്റൻ മില്ലർ)

മികച്ച തെലുങ്ക് ചിത്രം -കമ്മിറ്റി കുറോളു

തമിഴ് ചിത്രം -രായൻ

മലയാളചിത്രം -ഫെമിനിച്ചി ഫാത്തിമ

കന്നഡചിത്രം -മിഥ്യ

ഹിന്ദി ചിത്രം -ശ്രീകാന്ത്

ബംഗാളി ചിത്രം -ചലച്ചിത്ര ഏഖോൻ

സംഘട്ടനസംവിധാനം -അനൽ അരശ് (മഹാരാജ)

കോറിയോഗ്രഫി – വിജയ് ഗാംഗുലി (സ്ത്രീ2)

ഗാനരചന -മനോജ് മുന്താഷിർ (മൈതാൻ)

പശ്ചാത്തലസംഗീതം -ജി.വി. പ്രകാശ്കുമാർ (അമരൻ)

സംഗീതം -ശാശ്വത് സച്ദേവ് (ആർട്ടിക്കിൾ 370)

മേക്കപ്പ് – പി. രവികുമാർ (കമ്മിറ്റി കുറോളു)

കോസ്റ്റ്യൂം ഡിസൈനർ – ദീപാലി നൂർ, ശീതൾ ശർമ(പുഷ്പ)

പ്രൊഡക്ഷൻ ഡിസൈനർ – നിതിൻ സിഹാനി ചൗധരി (കൽക്കി)

എഡിറ്റിങ് – ആർ. കലൈവാനൻ (അമരൻ)

സൗണ്ട് ഡിസൈൻ – മാനസ് ചൗധരി (ഭൂൽ ഭൂലയ്യ 3)

തിരക്കഥ (സംഭാഷണം) – വെങ്കി അറ്റ്ലൂരി (ലക്കി ഭാസ്കർ)

അവലംബിത തിരക്കഥ – സ്വർഗന്ധർവ സുധീർ ഫാഡ്കേ

ഛായാഗ്രഹണം -ഷെഹ്നാദ് ജലാൽ (ഭ്രമയുഗം)

ഗായിക – വൈക്കം വിജയലക്ഷ്മി (ARM)

ഗായകൻ – അഭയ് ജോധ്പുർകർ

ബാലതാരം -റിദ്ധിമാൻ ബാനർജി, തപോമയ് ദേബ്, ഗീതാശ്രീ ചക്രബർത്തി

ബാലതാരം -അരുൺദേവ് പോതുല (ചിന്ന കഥ കാതു)

ബാലതാരം -ആതിഷ് എസ്. ഷെട്ടി (മിഥ്യ)

സഹനടി -1. രോപശ്രീ വർക്കഡി (മിഥ്യ), സചന നമിദാസ് (മഹാരാജ)

സഹനടൻ സഞ്ജയ് മിശ്ര (ഭക്ഷക്)

നോൺ ഫീച്ചർ ഫിലിം വിഭാഗം

പ്രത്യേ ജൂറി പുരസ്കാരം – ചോല ഡോറ ഔർ സൂരി (ഹിന്ദി),

പ്രത്യേക പരാമർശം – ഭദ്ര – കാളി നാടകം (മലയാളം)
സൗണ്ട് ഡിസൈൻ – ഹരിഹരസുതൻ – ബ്ലൂ (തമിഴ്)

സംവിധാനം – ആനന്ദ് എൽ. റായി (ഏക്താ കാ പ്രതീക്)

Share this story

Leave a Comment

Your comment will be visible after admin approval.