പി പി ചെറിയാൻ
ഓക്ലൻഡ് കൊളീസിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ വാഷിംഗ്ടൺ ഫ്രീഡത്തെ ഒറ്റ റണ്ണിന് തോൽപ്പിച്ച് ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്സ് (LAKR) ആദ്യ മേജർ ലീഗ് ക്രിക്കറ്റ് (MLC) കിരീടം സ്വന്തമാക്കി.
LAKR: 19.4 ഓവറിൽ 164 (ഓൾ ഔട്ട്)
(ആന്ദ്രെ ഫ്ലെച്ചർ – 47, കോളിൻ മൺറോ – 40, മാത്യൂ ട്രോംപ് – 39)
വാഷിംഗ്ടൺ ഫ്രീഡം: 20 ഓവറിൽ 163/9
(ഒബസ് പീനാർ – 53, സുനിൽ നരെയ്ൻ – 3/13, ജേസൺ ഹോൾഡർ – 3/31)
അവസാന ഓവർ വരെ നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിൽ വിജയം വരിച്ച ടീമിനെ സഹഉടമയായ ബോളിവുഡ് താരം ഷാരൂഖ് ഖാൻ അഭിനന്ദിച്ചു. “പങ്കെടുക്കാൻ മാത്രമല്ല, ജയിക്കാൻ തന്നെയാണ് വന്നതെന്ന് നിങ്ങൾ തെളിയിച്ചു,” എന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
Leave a Comment
Your comment will be visible after admin approval.