സഹമന്ത്രിസ്ഥാനം രാജി​വെച്ച് പഞ്ചാബിൽ നിന്നുള്ള ബിജെപി നേതാവ് രവ്‌നീത് സിങ് ബിട്ടു

Global Indian Writer · July 24, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡൽഹി: റെയിൽവേ, ഭക്ഷ്യ സംസ്കരണ വ്യവസായ സഹമന്ത്രിസ്ഥാനം രാജി​വെച്ച് പഞ്ചാബിൽ നിന്നുള്ള ബിജെപി നേതാവ് രവ്‌നീത് സിങ് ബിട്ടു. അദ്ദേഹത്തിന്റെ രാജ്യസഭാ കാലാവധി ജൂണിൽ അവസാനിച്ചിരുന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിട്ടു മത്സരിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരങ്ങൾ.

ആം ആദ്മി പാർട്ടി ഭരിക്കുന്ന പഞ്ചാബിൽ തിരിച്ചുവരവിനായി ബിജെപിയുടെ അടിത്തറ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായിരുന്നു. മുൻ പഞ്ചാബ് മുഖ്യമന്ത്രി ബീന്ത് സിങ്ങിന്റെ കൊച്ചുമകനായ ബിട്ടു, 2024-ലാണ് ബിജെപിയിൽ ചേർന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നാലെ രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യുകയായിരുന്നു. കെ.സി വേണു​ഗോപാൽ ലോക്സഭാ എംപിയായിതിനെ തുടർന്ന് ഒഴിവ് വന്ന സീറ്റിലാണ് അദ്ദേഹം രാജ്യസഭയിലെത്തിയത്

Share this story

Leave a Comment

Your comment will be visible after admin approval.