ഓമല്ലൂർ : ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശേഷം താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂർ ഷട്ടർമുക്ക് ഭാഗത്തുവെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ എംഎൽഎ ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്നവർക്ക് ഗുരുതര പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, പത്തനംതിട്ടയിൽ വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും സംസ്ഥാനത്ത് മഴയുടെ ആശങ്ക പൂർണമായും ഒഴിഞ്ഞിട്ടില്ല. ഇന്നും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
Leave a Comment
Your comment will be visible after admin approval.