വാഷിങ്ടൺ: വിദ്യാഭ്യാസ വകുപ്പ് പൂർണമായി ഇല്ലാതാക്കുമെന്ന ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് കാല വാഗ്ദാനത്തിന്റെ ആദ്യ ചുവടായി പകുതിയോളം പേരെ പിരിച്ചുവിടുന്നു.
4,000ത്തിലേറെ ജീവനക്കാരുള്ള വകുപ്പിൽ മാർച്ച് 21 മുതൽ 2,100 പേർക്കാണ് പുറത്താക്കൽ നോട്ടീസ്. രാജ്യത്ത് വിദ്യാഭ്യാസം പ്രധാനമായും സ്റ്റേറ്റുകളുടെ ചുമതലയിലാണ്.