Thursday, May 2, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaസെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ഭദ്രാസന ഫാമിലി കോൺഫറൻസ്

സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ഭദ്രാസന ഫാമിലി കോൺഫറൻസ്

സജി പുല്ലാട്

ഹ്യൂസ്റ്റൺ : സെൻറ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ഡയോസിസ് ഓഫ് നോർത്ത് അമേരിക്ക-യൂറോപ്പ് 39ാം ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ഓഗസ്റ്റ് 3,4,5,6 തീയതികളിൽ അറ്റ്ലാൻറയിൽ FFA-FCCLA Center ൽ(720 FFA Camp Rd, Covington, GA30014) വെച്ച് നടക്കും.

ഇവാഞ്ചലിക്കല്‍ സഭയുടെ പ്രിസൈഡിങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം, ഹൃദ്രോഗ വിദഗ്ധൻ ഡോ.വിനോ ഡാനിയേൽ എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും. റവ.ജെറീഷ് വർഗീസ്, റവ. റ്റിജി മാത്യു എന്നിവർ കോൺഫറൻസിന്റെ യുവജന സമ്മേളനങ്ങൾക്ക് നേതൃത്വം നൽകും.
“Living by God’s Standard – A Life of Holiness'( 1 പത്രോസ് 1ൻറെ 15-16)” ദൈവിക വിശുദ്ധിയിൽ ജീവിക്കുക” എന്നതാണ് ഈ വർഷത്തെ മുഖ്യ ചിന്താവിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്.

കുടുംബ – യുവ സംഗമത്തിലേക്ക് എല്ലാ വിശ്വാസ സമൂഹത്തെയും പ്രാർത്ഥനാപൂർവ്വം സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായി
കോൺഫ്രൻസ് കമ്മിറ്റി പിആർഒ ജോർജ് മാത്യു ഹ്യൂസ്റ്റൺ അറിയിച്ചു.

For registration. https://dnaefyc.org

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments