വാഷിങ്ടണ്‍ ഡിസി: വന്‍തോതിലുള്ള ആയുധ ശേഖരണമാണ് ചൈന നടത്തികൊണ്ടിരിക്കുന്നതെന്ന് യു.എസ് സുരക്ഷാ വിഭാഗമായ പെന്റഗണ്‍ന്റെ റിപ്പോര്‍ട്ട്. കരുതിയതിലും വേഗത്തിലാണ് ചൈന തങ്ങളുടെ ആയുധ ശേഖരം വര്‍ധിപ്പിക്കുന്നത്.
700 ആണവായുധങ്ങള്‍ 2027-ഓടെ തയ്യാറായിട്ടുണ്ടാകുമെന്നും പെന്റഗണ്‍ വ്യക്തമാക്കുന്നു. അതേസമയം, 2030-ഓടെ ചൈന ആയിരം ആണവായുധങ്ങള്‍ സ്വന്തമാക്കുമെന്നും പെന്റഗണ്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ആണവായുധങ്ങള്‍ക്കായുള്ള ഗവേഷണം, വികസനം, ആണവായുധങ്ങള്‍ വിക്ഷേപിക്കാനുള്ള കര- വ്യോമ-ജല മാര്‍ഗങ്ങളുടെ വികസനം, അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണം എന്നിവ ചൈന ദ്രുതഗതിയില്‍ നടത്തുകയാണ്. പ്രതിരോധ വകുപ്പ് യു. എസ് കോണ്‍ഗ്രസിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.
ആണവായുധങ്ങളുടെ ഒരു ത്രയം സൃഷ്ടടിക്കുകയാണ് ചൈന. ഇതിന് പുറമെ കരയില്‍ നിന്നും കടലില്‍ നിന്നും വായുവില്‍ നിന്നും തൊടുക്കാവുന്ന മിസൈലുകളില്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുന്ന ശേഷി കൈവരിക്കകയാണ് ചൈനയുടെ ലക്ഷ്യം.

അതേസമയം, പെന്റഗണ്‍ കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത് ചൈനയ്ക്ക് 2030-ഓടെ 200 ആണവായുധങ്ങള്‍ മാത്രമേ വികസിപ്പിക്കാന്‍ സാധിക്കു എന്നാണ്.
എന്നാല്‍ ആണവായുധ മേഖലയിലെ ചൈനയുടെ ഈ വളര്‍ച്ച ആശങ്കകള്‍ സൃഷ്ടിക്കുന്നതാണെന്ന് യു.എസ് പ്രതിരോധ വൃത്തങ്ങള്‍ പറയുന്നു.
ചൈനയുടെ ഉദ്ദേശശുദ്ധിയില്‍ സംശയങ്ങളുണ്ടെന്നും ആണവായുധ വികസനം സംബന്ധിച്ച് ബീജിങ് കൂടുതല്‍ സുതാര്യത വരുത്തേണ്ടതുണ്ടെന്നും പെന്റഗണ്‍ പറയുന്നു.