Wednesday, May 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaവേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ഫാമിലി കോൺഫറൻസ് : ഡോ. ഷിബു സാമുവൽ ഗോൾഡ്...

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ഫാമിലി കോൺഫറൻസ് : ഡോ. ഷിബു സാമുവൽ ഗോൾഡ് സ്പോൺസർ

ജീമോൻ റാന്നി

ഫിലഡെൽഫിയാ : ഏപ്രിൽ 28 മുതൽ 30 വരെ ന്യൂ ജേഴ്സി വുഡ് ബ്രിഡ്ജിലുള്ള എപിഎ ഹോട്ടലിൽ നടക്കുന്ന വേൾഡ് മലയാളി കൗൺസിൽ ബൈനിയൽ കോൺഫറൻസിന്റെ ഗോൾഡ് സ്പോൺസറായി ഡോ. ഷിബു സാമുവേൽ.കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഹോം കെയർ ബിസിനസ് രംഗത്തെ ഡാളസിലെ നിറസാന്നിധ്യമാണ്. വേൾഡ് മലയാളി കൗൺസിൽ ഡാളസിന്റെ ചെയർമാൻ കൂടിയായ ഡോക്ടർ ഷിബു ഷാമുവേൽ തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗം അശരണരായ ആളുകളെ സഹായിക്കുന്നതിലേക്കായി കൊടുക്കുന്ന ഒരു മനുഷ്യസ്നേഹിയാണ്.

ഡോക്ടർ ഷിബു ശാമുവേൽ അറിയപ്പെടുന്ന ഒരു ക്രിക്കറ്റ് കളിക്കാരൻ കൂടിയാണ്. ഷിബുവിന്റെ അമേരിക്കൻ പ്രവാസത്തിൽ കൂടി ശ്രദ്ധിക്കപ്പെടേണ്ട ഒരു മലയാളി ക്രിക്കറ്ററെ ആണ് നഷ്ടമായതെന്ന് ഷിബുവിൻ്റെ സുഹൃത്തുക്കൾ പറഞ്ഞു.

ഏപ്രിൽ 28 മുതൽ ഏപ്രിൽ 30 വരെ നടക്കുന്ന കോൺഫറൻസിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments