Thursday, May 9, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsട്വന്റി20 ലോകകപ്പ്: ഇന്ത്യ – പാക്കിസ്ഥാൻ മത്സരം ജൂൺ 9ന് ന്യൂയോർക്കിൽ

ട്വന്റി20 ലോകകപ്പ്: ഇന്ത്യ – പാക്കിസ്ഥാൻ മത്സരം ജൂൺ 9ന് ന്യൂയോർക്കിൽ

മുംബൈ: 2024 ജൂണിൽ യുഎസിലും വെസ്റ്റിൻഡീസിലും നടക്കുന്ന ട്വന്റി20 ലോകകപ്പിന്‍റെ മത്സരക്രമം പ്രഖ്യാപിച്ചു. ജൂൺ 1ന് ആതിഥേയരായ യുഎസും കാനഡയും തമ്മിലാണ് ആദ്യ മത്സരം. ജൂൺ 29ന് ബാർബഡോസിലാണ് ഫൈനൽ മത്സരം. ഗ്രൂപ്പ് എ യിൽ യുഎസ്, കാനഡ, അയർലൻഡ്, പാക്കിസ്ഥാൻ എന്നിവയ്ക്കൊപ്പമാണ് ഇന്ത്യയുമുള്ളത്. ജൂൺ 5ന് അയര്‍ലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂൺ 9ന് ഇന്ത്യ – പാക്കിസ്ഥാൻ ത്രില്ലർ പോരാട്ടം ന്യൂയോർക്കിൽ നടക്കും.

ജൂൺ 12ന് ഇന്ത്യ– യുഎസ് മത്സരവും ന്യൂയോർക്കിലാണ്. ജൂൺ 15ന് കാനഡയ്ക്കെതിരായ പോരാട്ടം ഫ്ലോറിഡയിലും നടക്കും. 2022 ലോകകപ്പിലാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഒടുവില്‍ ഏറ്റുമുട്ടിയ ട്വന്റി20 മത്സരം നടന്നത്. അന്ന് മെൽബണില്‍ നടന്ന മത്സരത്തിൽ സൂപ്പർ താരം വിരാട് കോലിയുടെ മികവിൽ ഇന്ത്യ വിജയിച്ചിരുന്നു.

ആകെ 20 ടീമുകളാണ് ഇത്തവണത്തെ ട്വന്റി20 ലോകകപ്പിൽ ഏറ്റുമുട്ടുന്നത്. ആകെ 55 മത്സരങ്ങളാണുള്ളത്. കരുത്തരായ ഇംഗ്ലണ്ടും ഓസ്ട്രേലിയയും ബി ഗ്രൂപ്പില്‍ ഒരുമിച്ചു വരും. നമീബിയ, സ്കോട്ട്ലൻഡ്, ഒമാൻ ടീമുകളും ബി ഗ്രൂപ്പിലാണ്. സി ഗ്രൂപ്പിൽ വെസ്റ്റിൻ‍ഡീസ്, ന്യൂസീലൻഡ്, അഫ്ഗാനിസ്ഥാൻ, ഉഗാണ്ട, പാപ്പുവ ന്യൂഗിനി ടീമുകളും ഡി ഗ്രൂപ്പിൽ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലദേശ്, നെതർലൻഡ്സ്, നേപ്പാൾ ടീമുകളും കളിക്കും.നാലു ഗ്രൂപ്പുകളിൽനിന്നും മികച്ച രണ്ടു സ്ഥാനക്കാരാണ് സൂപ്പർ എട്ട് റൗണ്ടിൽ കടക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments