Friday, April 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപത്ത് ദിവസം കൊണ്ട് നൂറുകോടി ക്ലബ്ബിൽ ഇടം നേടി '2018'

പത്ത് ദിവസം കൊണ്ട് നൂറുകോടി ക്ലബ്ബിൽ ഇടം നേടി ‘2018’

പത്ത് ദിവസം കൊണ്ട് നൂറുകോടി ക്ലബ്ബിൽ ഇടം നേടി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘201 8’. ചിത്രം നൂറുകോടി ക്ലബ്ബിലെത്തിയ വിവരം നിർമാതാവ് വേണു കുന്നപ്പിള്ളിയാണ് സ്ഥിരീകരിച്ചത്. ഇതോടെ ‘2018’, ഏറ്റവും കുറഞ്ഞ ദിവസത്തിൽ 100 കോടി ക്ലബിലെത്തിയ ചിത്രങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. എട്ട് ദിവസം കൊണ്ട് നൂറ് കോടി ക്ലബ്ബിലെത്തിയ ലൂസിഫറാണ് പട്ടികയിൽ ഒന്നാമത്.

മലയാള സിനിമയുടെ ചരിത്രം തിരുത്തി തിയറ്ററുകളിൽ വൻ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് ‘2018 Everyone Is A Hero’. റിലീസ് ചെയ്ത് ഒൻപതാം ദിനത്തിൽ 5.18 കോടിയാണ് ചിത്രം വാരിയത്. ഈ അടുത്ത കാലത്ത് ഒരൊറ്റദിവസം കൊണ്ട് അഞ്ച് കോടിക്കു മുകളിൽ ഗ്രോസ് ലഭിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ‘2018’. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർ നിറകണ്ണുകളോടെ പുറത്തിറങ്ങുമ്പോൾ അവർ ഒറ്റ ശ്വാസത്തിൽ വിളിച്ച് പറയുന്നുണ്ട്, ഇത് കേരളീയരുടെ വിജയമാണെന്ന്.

ലൂസിഫർ, പുലിമുരുകന്‍, ഭീഷ്മ പർവം, കുറുപ്പ്, മധുര രാജ, മാമാങ്കം, കായംകുളം കൊച്ചുണ്ണി, കുറുപ്പ് എന്നീ സിനിമകളാണ് 100 കോടി ക്ലബ്ബിൽ ഇടംനേടിയ മലയാള സിനിമകൾ. ‘മാളികപ്പുറവും’ 100 കോടി നേടിയെന്ന് അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു. ലൂസിഫറാണ് മലയാളത്തിൽ ഏറ്റവുമധികം കലക്‌ഷൻ നേടിയ സിനിമ. ‘2018’ കുതിപ്പു തുടരുകയാണെങ്കിൽ ‘ലൂസിഫറി’ന്റെ റെക്കോർഡും പഴങ്കഥ ആയേക്കും.

‘2018’ നാല് ദിവസം കൊണ്ട് ചിത്രം വാരിയത് 32 കോടിയാണ്. ഒടിടി, സാറ്റ്‌ലൈറ്റ്, തിയറ്റർ ഷെയർ, ഓവർസീസ് ഷെയർ എന്നിവയിലൂടെ ആദ്യ ആഴ്ച തന്നെ സിനിമ സാമ്പത്തികമായും ലാഭമായി കഴിഞ്ഞിരുന്നു. ആദ്യ ദിനം 1.85 കോടി രൂപയായിരുന്നു ചിത്രത്തിന്റെ കലക്‌ഷൻ. രണ്ടാം ദിവസം ഏകദേശം 3.5 കോടി രൂപയും. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments