ഗാന്ധിനഗർ: നാസിക്-ഗുജറാത്ത് ഹൈവേയിൽ സപുതര ഘട്ടിൽ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് ഏഴുപേർക്ക് ദാരുണാന്ത്യം. 200 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് വീണത്. 15 പേരുടെ നില ഗുരുതരമാണ്. പുലർച്ചെ അഞ്ചരയോടെയായിരുന്നു ദാരുണമായ സംഭവം
ബസ് രണ്ടായി പിളർന്നതായാണ് വിവരം. നാസിക്കിൽ നിന്ന് തീർത്ഥാടനത്തിനായി ഗുജറാത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അപകടത്തിൽപ്പെട്ടവർ മധ്യപ്രദേശിൽ നിന്നുള്ളവരാണ്.