Wednesday, October 9, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസിപിഎം നേതാക്കളും പ്രവര്‍ത്തകരുമാണ് ദുരിതാശ്വാസ നിധിയിലെ തട്ടിപ്പിന് നേതൃത്വം നല്‍കിയതെന്ന് അടൂര്‍ പ്രകാശ് എംപി

സിപിഎം നേതാക്കളും പ്രവര്‍ത്തകരുമാണ് ദുരിതാശ്വാസ നിധിയിലെ തട്ടിപ്പിന് നേതൃത്വം നല്‍കിയതെന്ന് അടൂര്‍ പ്രകാശ് എംപി

തിരുവനന്തപുരം: കേരളത്തിലെ സിപിഎം നേതാക്കളും പ്രവര്‍ത്തകരുമാണ് ദുരിതാശ്വാസ നിധിയിലെ തട്ടിപ്പിന് നേതൃത്വം നല്‍കിയതെന്ന് അടൂര്‍ പ്രകാശ് എംപി. പ്രതിപക്ഷം തട്ടിപ്പ് നടത്തിയെന്ന് സെക്രട്ടറി തന്നെ വിളിച്ചു പറയുന്നത് സിപിഎമ്മിലെ പടലപിണക്കങ്ങളില്‍ നിന്നും മാധ്യമശ്രദ്ധ തിരിക്കുന്നതിനുള്ള നാടകമാണ്. യഥാര്‍ത്ഥ പ്രതികളെ ഇതിലൂടെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ദുരിതാശ്വാസ സഹായ വിതരണത്തില്‍ അവസാന തീരുമാനം മുഖ്യമന്ത്രിയുടെ ഓഫിസിന്റേതാണ്. രേഖകള്‍ കൃത്യമായി അവര്‍ പരിശോധിച്ച് ഉറപ്പുവരുത്തണം. ഈ തട്ടിപ്പിന്റെ സത്യം പുറത്തുകൊണ്ടു വരണമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

അടൂര്‍ പ്രകാശിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഉറപ്പാണ് പാർട്ടി സെക്രട്ടറിയും പാർട്ടി പത്രവും മുഖ്യമന്ത്രിയെ അപമാനിക്കുന്നു.
മുഖ്യമന്തിയുടെ ദുരിതാശ്വാസ ഫണ്ടിൽ നടക്കുന്ന തട്ടിപ്പിനെക്കുറിച്ച് ഞെട്ടലോടെയാണ് കേരളം ചർച്ച ചെയ്യുന്നത്. കേരളത്തിലെ CPM നേതാക്കളും പ്രവർത്തകരുമാണ് നേരിട്ട് ഈ തട്ടിപ്പിന് നേതൃത്വം നൽകിയതെന്ന് ജനങ്ങൾക്ക് #ഉറപ്പാണ്
സിപിഎം നേതൃത്വം കൊടുക്കുന്ന സർക്കാരിൽ നിന്നും പ്രതിപക്ഷം തട്ടിപ്പ് നടത്തിയെന്ന് സെക്രട്ടറി തന്നെ വിളിച്ചു പറയുന്നത് കഴിവ്കെട്ട ഒരു മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് കേരളത്തിലെ ജനങ്ങളോടൊപ്പം CPM സെക്രട്ടറിയും പറയുന്നതെന്ന് ഉറപ്പാണ്.

യഥാർത്ഥ പ്രതികളെ രക്ഷിക്കുന്നതിനും സി.പി.എമ്മിന് അകത്തു നടക്കുന്ന പടലപിണക്കങ്ങളിൽ നിന്നും മാധ്യമശ്രദ്ധ തിരിക്കുന്നതിനും ഉള്ള നാടകമാണ് ഇതെന്നും ജനങ്ങൾക്ക് #ഉറപ്പാണ്
കാൽ നൂറ്റാണ്ടായി ജനപ്രതിനിധി എന്നുള്ള നിലയിൽ നിരവധി ആളുകൾ എല്ലാം ദിവസവും പല സഹായങ്ങൾക്കും ആവശ്യങ്ങൾക്കും ആയി എന്നെയും, എന്റെ ഓഫീസിനെയും സമീപിക്കാറുണ്ട്.
ആവശ്യങ്ങളും, ആവലാതികളുമായി വരുന്നവരെ ഞാനും, എന്റെ ഓഫീസും സ്വീകരിക്കാറുമുണ്ട്.
അവരുടെ ആവശ്യങ്ങൾ കേട്ട് മനസിലാക്കി അതിന്‌ വേണ്ടുന്ന മേൽ നടപടികൾക്കായി ഉത്തരവാദിത്വപെട്ടവർക്ക് ശുപാർശ കത്തുകൾ നൽകാറുണ്ട്. അത് എന്റെ കർത്തവ്യമാണ്. അത് ഇന്നലെയും ചെയ്തു, നാളെയും ചെയ്യും ഉറപ്പാണ്
പ്രധാനമന്ത്രിയുടെ ചികിത്സ സഹായ പദ്ധതിയിൽ നിന്നും അനുകൂല്യത്തിനായി നൂറു കണക്കിന് അപേക്ഷകൾ MP എന്ന നിലയിൽ ശുപാർശ കത്ത് ഉൾപ്പെടെ എന്റെ ഓഫീസിൽ നിന്നും അയക്കാറുണ്ട്.
അപേക്ഷ പരിശോധിച്ചു ആവശ്യമായ രേഖകൾ ഉണ്ടോ എന്ന് നോക്കി ശുപാർശ ചെയ്യുകയാണ് ഞാൻ ചെയ്യുന്നത്.
അപേക്ഷൻ അതിന്‌ അർഹരാണോ എന്ന് പരിശോധിക്കുന്നതും സഹായം നൽകുന്നതും പ്രധാനമന്ത്രിയുടെ ഓഫീസാണ്.

ഇതുപോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് സാമ്പത്തിക സഹായം നൽകുന്നതിന് കഴിഞ്ഞ കാൽ നൂറ്റാണ്ടായി MLA- MP എന്ന നിലകളിൽ ഞാൻ കത്തുകൾ നൽകുന്നുണ്ട്. അപേക്ഷയോടൊപ്പം സ്ഥലം MPയുടെയോ MLAയുടെയോ ശുപാർശ കത്ത് ആവശ്യപെട്ടിട്ടുള്ള ഒരു രേഖയാണ്. അതിൽ തീരുമാനം എടുക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണ്.
അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന മറ്റ്‌ രേഖകളായ വരുമാന സർട്ടിഫിക്കറ്റും ഡോക്ടർ സർട്ടിഫിക്കറ്റും പരിശോധന നടത്തേണ്ടതു മുഖ്യമന്ത്രിയുടെ ഓഫീസിൽ ആണ്. അത് MPയുടെയോ MLAയുടെയോ ചുമതലയിൽ ഉള്ള കാര്യം അല്ലന്ന് പാർട്ടി സെക്രട്ടറിക്കും പാർട്ടി പത്രത്തിനും അറിവുള്ള കാര്യം ആണെന്ന് #ഉറപ്പാണ്
കേരളത്തിൽ അങ്ങോളം ഇങ്ങോളം സി.പി.എം നേതാക്കൾ നടത്തിയ ഈ തട്ടിപ്പ് പുറത്ത് കൊണ്ട് വരേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്.

പിന്നെഒരുകാര്യം നാളെകളിലും ഞാനും എന്റേ ഓഫീസും പൊതുജനങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കും അതും ഉറപ്പാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments